book

അകലെ ആകാശം

സേവ്യർ പുൽപ്പാട്ട്

മലയാള പ്രൊഫഷണൽ നാടകവേദിയെ ഇളക്കിമറിച്ച സേവ്യർ പുൽപ്പാട്ടിന്റെ പ്രശസ്ത നാടകം, ഒരു സമൂഹത്തിൽ മതവും വർഗീയതയും ഇരട്ടറോളിൽ പ്രത്യക്ഷപ്പെടുന്നതിന്റെയും ഏറ്റവും വലിയ മാഫിയയായി മാറുന്നതിന്റെയും നേർക്കാഴ്ചയാണ് 'അകലെ ആകാശത്തിൽ' പ്രേക്ഷകർ കണ്ടത്. നാടകത്തിന്റെ അക്ഷരരൂപം.

പ്രസാധകർ:

യെസ്‌പ്രസ് ബുക്‌സ്

ബോംബെ എയർപോർട്ട്

ചാരുംമൂട് രാധാകൃഷ്‌ണൻ

അതിജീവനത്തിനായി നാടുവിടേണ്ടിവന്ന പ്രവാസികളുടെ കഥ വികാരതീവ്രമായി ആവിഷ്കരിക്കുന്ന കൃതി. ഓരോ മറുനാടൻ മലയാളിയും നേരിട്ടിട്ടുള്ള എയർപോർട്ട് അനുഭവങ്ങളെ അസാധാരണമായി കോറിയിട്ടിരിക്കുന്ന വ്യത്യസ്ത നോവൽ.

പ്രസാധകർ:

പ്രഭാത് ബുക്ക് ഹൗസ്

കാണാപ്പുറങ്ങൾ

വട്ടവിള ശ്യാം

നാട്ടിൻപുറത്തെ കറപുരളാത്ത ജീവിതം ആവിഷ്കരിക്കുമ്പോൾ കാഴ്ചയിൽ വന്നുപെടാത്ത അസാധാരണ സന്ദർഭങ്ങൾ. മറ്റെവിടെയും കണ്ടെത്താനാകാത്ത അസ്വാഭാവിക ശീലങ്ങളുള്ള കഥാപാത്രങ്ങൾ. വ്യത്യസ്തമായ ജീവിതസാഹചര്യങ്ങളിലേക്കുള്ള സർഗപരമായ യാത്രകളെയും കാണാപ്പുറത്തിൽ കാണാം.

പ്രസാധകർ:

പ്രഭാത് ബുക്ക് ഹൗസ്

കുറു

സുകുമാരൻ ചാലിഗദ്ധ

സുകുമാരൻ ചാലിഗദ്ധക്ക് ആന കേവലാനുഭവമല്ല, ജീവിതാനുഭവങ്ങളാണ്. ആനയുടെ കാല്പാടുകൾ മാത്രം കണ്ടിരുന്ന കാലത്തുനിന്നും ആനയെ മെത്തമായും കൂട്ടമായും, രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ സുലഭമായി കാണുന്ന ഇക്കാലംവരെയുള്ള അനുഭവകഥകളുടെ നേർച്ചിത്രം.

പ്രസാധകർ:

ഒലീവ് ബുക്‌സ്

ചിത്രലേഖ
പി. വത്സല

ഗ്രാമീണതയുടെ ചെറിയ ലോകത്തു നിന്ന് വേർപെട്ട് ഉത്തരേന്ത്യൻ ഭൂഭാഗങ്ങളിലേക്ക് സഞ്ചരിച്ച സ്ത്രീ ജീവിതങ്ങളുടെ അസാധാരണ അനുഭവങ്ങളെ ആലേഖനം ചെയ്യുന്ന നോവൽ

പ്രസാധകർ:

ചിന്ത പബ്ലിക്കേഷൻസ്


മരുഭൂമികളുടെ
ആത്മഭാഷണം

സുരേലാൽ പി.

ബലൂചിസ്ഥാൻ വിമോചന പോരാട്ടങ്ങളിൽ നിന്ന് അടർത്തിയെടുത്ത സംഭവങ്ങളെ സമകാല മണലാരണ്യ ജീവിതവുമായി ഇഴ ചേർത്ത് നെയ്‌തെടുത്ത അപൂർവ സുന്ദരമായ നോവൽ. ഹൃദയത്തെ തൊട്ടുണർത്തുന്ന ഭാഷയാലും ആവിഷ്‌കാര ചാരുതയാലും വേറിട്ടു നിൽക്കുന്ന രചന.

പ്രസാധകർ:
ചിന്ത പബ്ലിക്കേഷൻസ്‌

മതരാഷ്ട്ര
വാദത്തിന്റെ ശിലകൾ

സതീശ് സൂര്യൻ


ഭക്ഷണം,​ ഭാഷ,​ പൗരത്വം,​ വിശ്വാസം തുടങ്ങി ഇന്ത്യൻ ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും സംഭവിച്ചു കഴിഞ്ഞ കീഴ്‌മേൽ മറിച്ചിലുകളുടെ വേണ്ടത്ര മനസ്സിലാക്കപ്പെടാതെ പോകുന്ന ഫാസിസ്റ്റ് കാര്യപരിപാടികളുടെ വേരിലേക്കാണ് ഈ ഗ്രന്ഥം നയിക്കുന്നത്. വർഗീയതക്കെതിരായ പോരാട്ടങ്ങളിൽ ഉൾക്കരുത്തു പകരുന്ന രചന.

പ്രസാധകർ:

ചിന്ത പബ്ലിക്കേഷൻസ്