abhimanyu

ഉണ്ണി മുകുന്ദൻ നായകനായി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മാർക്കോ എന്ന ചിത്രത്തിലൂടെ ഷമ്മി തിലകന്റെ മകൻ അഭിമന്യു തിലകൻ വെള്ളിത്തിര അരങ്ങേറ്റത്തിന്. അകാലത്തിൽ വിട പറഞ്ഞ അതുല്യ നടൻ തിലകന്റെ ചെറുമകനായ അഭിമന്യുവിനെ സ്വാഗതം ചെയ്ത് പോസ്റ്ററും അണിയറ പ്രവർത്തകരും പുറത്തിറക്കി.

മൂന്നാറിൽ ചിത്രീകരണം പുരോഗമിക്കുന്ന മാർക്കോ മേയ് 17ന് കൊച്ചിയിലേക്ക് ഷിഫ്ട് ചെയ്യും. മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി ഒരു വില്ലന്റെ സ്പിൻ ഒഫ് സിനിമ എന്ന പ്രത്യേകതയോടെയാണ് മാർക്കോ എത്തുന്നത്.

മിഖായേൽ എന്ന നിവിൻ പോളി ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച മാർക്കോ ജൂനിയർ എന്ന കഥാപാത്രത്തെ ആസ്പദമാക്കി ഒരുക്കുന്ന മുഴുനീള സിനിമയാണിത്. സിദ്ദിഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.

ഛായാഗ്രഹണം ചന്ദ്രു ശെൽവരാജ്, ക്യൂബ്സ് ന്റർടെയ്ൻമെന്റ്സ്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ്, അബ്ദുൾ ഗദ്ദാഫ്എ ന്നിവർ ചേർന്നാണ് നിർമ്മാണം.