ദിവസവും നമ്മളെ അമ്പരപ്പിക്കുന്ന നിരവധി വീഡിയോകളും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. അത്തരത്തിൽ ഭൂമിയിൽ നിന്ന് ഒരു ഏണി ആകാശത്തേക്ക് പോകുന്ന ഒരു വീഡിയോയാണ് ഇപ്പോൾ വെെറലാകുന്നത്. ചെെനീസ് ആർട്ടിസ്റ്റ് ആയ കായ് ഗുവോ ക്വിയാംഗ് ചെയ്ത വീഡിയോയാണിത്. തന്റെ മുത്തശ്ശിയുടെ ഓർമ്മയ്ക്കായി ഇദ്ദേഹം പടക്കങ്ങൾ കൊണ്ടാണ് ഈ ഏണി ആകാശത്തേക്ക് പോകുന്നതായി കാണിച്ചിരിക്കുന്നത്. പടക്കങ്ങൾ പൊട്ടുമ്പോൾ ഒരു ഏണിയുടെ രൂപത്തിൽ ആകുന്നതും അത് ആകാശത്തെ മുട്ടുന്നതും വീഡിയോയിൽ കാണാം.
എക്‌സ് പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 'സ്റ്റെയർ വേ ടു ഹെവൻ' എന്ന അടിക്കുറിപ്പും വീഡിയോയ്ക്ക് നൽകിയിട്ടുണ്ട്. ചെമ്പ് വയറിൽ വെടിമരുന്ന് നിറച്ചാണ് 1,650 അടിയുള്ള ഈ ഏണി നിർമ്മിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. 1957ൽ ഫുജിയാൻ പ്രവിശ്യയിലെ ക്വാൻഷൗ സിറ്റിയിൽ ജനിച്ച കായ് ഇപ്പോൾ ന്യൂയോർക്കിലാണ് താമസിക്കുന്നത്. വീഡിയോവെെറലായതിന് പിന്നാലെ നിരവധി കമന്റും ലെെക്കും ലഭിക്കുന്നുണ്ട്.
വീഡിയോ കാണാൻ നല്ല ഭംഗിയുണ്ടെന്ന് പലരും കമന്റും ചെയ്യുന്നുണ്ട്. കായ്‌യെ പുകഴ്ത്തിയും നിരവധി പേർ രംഗത്തെത്തുന്നുണ്ട്. എന്താണ് ആ തീ താഴെ വീഴാത്തതെന്നും ഒരാൾ കമന്റിൽ ചോദിച്ചു. കാണാൻ വളരെ ഭംഗിയുണ്ടെന്നും മുത്തശ്ശി ഇത് കണ്ട് സന്തോഷിക്കുമെന്നും ഒരാൾ കമന്റ് ചെയ്തു. ഇത്തരത്തിൽ നിരവധി പേരാണ് പ്രശംസകളും ചോദ്യങ്ങളുമായി രംഗത്തെത്തിയത്.
As a tribute to his grandmother, a Chinese artist and pyrotechnic expert created this stairway to Heaven. Stunning. pic.twitter.com/aNmc7YGcKf
— Juanita Broaddrick (@atensnut) May 13, 2024