2

സിനിമ ഇഷ്‌ടപ്പെടാത്തവരായി ആരും തന്നെയുണ്ടാകില്ല. ഒഴിവുസമയങ്ങളിൽ കുടുംബവുമൊത്ത് സിനിമ കാണുന്നവരാണ് ഏറെയും. എങ്കിലും സിനിമ കാണാനായി മറ്റ് തിരക്കുകൾ മാറ്റിവയ്‌ക്കുന്നവരുടെ എണ്ണവും കുറവല്ല. സിനിമയോടും താരങ്ങളോടുമുള്ള ആരാധന മാത്രമല്ല, കഥയോടുള്ള താൽപ്പര്യം കാരണം സിനിമ കാണുന്നവരുമുണ്ട്.

ഓരോരുത്തരും ആസ്വദിക്കുന്നത് പല തരത്തിലുള്ള സിനിമകളാണ്. കോമഡി, പ്രണയം, ആക്ഷൻ, ഹൊറർ തുടങ്ങി വിവിധ സിനിമകൾക്ക് വ്യത്യസ്‌ത ആരാധകരാണ്. ഇതിൽ ഹൊറർ സിനിമ ഇഷ്‌ടപ്പെടുന്നവർ അറിയേണ്ട ചില കാര്യങ്ങളാണ് ഇനി പറയാൻ പോകുന്നത്. മറ്റ് സിനിമകൾ കാണുന്നത് പോലെയല്ല, ഇത്തരത്തിലുള്ള സിനിമകൾ കാണുന്നവരിൽ പല തരത്തിലുള്ള സ്വഭാവ മാറ്റങ്ങൾ വരാൻ സാദ്ധ്യതയുണ്ട്. പല ക്രിമിനൽ കേസുകളിലെയും പ്രതികളെ പരിശോധിച്ചാൽ, അവർ ക്രൈം ത്രില്ലറുകളുടെയും സീരീസുകളുടെയും വലിയ ആരാധകരായിരിക്കും. ഇത്തരത്തിൽ ഒരു സിനിമാ ആരാധകനിൽ സ്വഭാവമാറ്റം ഉണ്ടാകാൻ കാരണമെന്താണെന്ന് നോക്കാം.

explainer

ക്രൈം ചിത്രങ്ങൾ മനസ് മാറ്റുന്നതെങ്ങനെ?

ചിത്രം തീരുന്നതുവരെ പ്രേക്ഷകനെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്നവയാണ് ഹൊറർ സിനിമകൾ. ഈ ചിത്രം കാണുന്നവരുടെ മനസും ചിന്തയും ഒരുപോലെ ഉണർന്നിരിക്കുന്നു. ഇങ്ങനെ അടുത്ത സീനിനായുള്ള കാത്തിരിപ്പ് കാണികളെ മാനസികമായും ശാരീരകമായും ഉത്തേജിപ്പിക്കും. അത് പോസിറ്റീവായും ചിലപ്പോൾ നെഗറ്റീവായും ആകാം.

ചിലരിലിത് ഭയവും ഉത്‌കണ്ഠയും ഉണ്ടാക്കും. ഈ സമയത്ത് നമ്മുടെ ശരീരത്തിൽ അഡ്രിനാലിൻ എന്ന ഹോർമോൺ ഉൽപ്പാദിപ്പിക്കപ്പെടും. ഇതിന്റെ ഫലമായി ഉൽകണ്ഠ പോലുള്ള പ്രശ്‌നങ്ങൾ ഉണ്ടാകുന്നു. ഹൊറർ സിനിമകൾ ഏറെ ഇഷ്‌ടപ്പെടുന്നവരിൽ, ധാരാളമായി അഡ്രിനാലിൻ ഉൽപ്പാദിപ്പിക്കപ്പെടുകയും ഇവരെ ഗുരുതര മാനസിക പ്രശ്നമുള്ളവരാക്കി മാറ്റുകയും ചെയ്യുന്നു. ചിലരിൽ ലഹരി ഉപയോഗം ആരംഭിക്കാനും പിന്നീടത് ഉപേക്ഷിക്കാൻ കഴിയാത്ത തരത്തിലാവുകയും ചെയ്യുന്നു.

യാഥാർത്ഥ്യത്തിൽ നിന്ന് മാറി ഒറ്റപ്പെട്ട് ജീവിക്കാൻ ഇത് മനുഷ്യരെ പ്രേരിപ്പിക്കുന്നു. ഉദാഹരണത്തിന് സോംബി അല്ലെങ്കിൽ അന്യഗ്രഹ ജീവി തന്നെ ആക്രമിക്കാൻ വരുന്നു എന്ന തോന്നൽ ഇവർക്കുണ്ടാകുന്നു.

3

സിനിമകളും സ്വാധീനിക്കുന്ന രീതിയും

ഉദാഹരണത്തിന്, അന്യഗ്രഹ ജീവികൾ മനുഷ്യനെ ഇല്ലാതാക്കാൻ വരുന്നു, എല്ലാത്തിനെയും തോൽപ്പിച്ച് ലോകത്തെ രക്ഷിക്കുന്ന മനുഷ്യൻ. ഇത്തരത്തിൽ ഉള്ളടക്കമുള്ള ചിത്രമാണെങ്കിൽ, ഏറെ ഭയവും ഉൽകണ്‌ഠയും അനുഭവിച്ച് ഒടുവിൽ കാണികളിൽ ആശ്വാസം പകരും. എന്നാൽ, ഒരു സീരിയൽ കില്ലറുടെ ചിത്രമാണെങ്കിൽ, നായകനായ ഇയാൾ നിരവധിപേരെ പകയും പ്രതികാരവും മനസിൽ വച്ചുകൊണ്ട് കൊന്നൊടുക്കും.

5

ഇത് കാണുമ്പോൾ നായകൻ ചെയ്യുന്നത് ശരിയാണെന്നുള്ള ചിന്ത പ്രേക്ഷകന്റെ മനസിൽ ഉണ്ടാകും. മാത്രമല്ല, ജീവിതത്തിൽ ഒരാൾ തന്നോട് മോശമായി പെരുമാറുമ്പോൾ അയാളെ പ്രതികാരത്തോടെ കൊല്ലുന്ന നായകനാണ് താൻ എന്ന ചിന്ത ഇയാളിൽ ഉണ്ടാകുന്നു. അതാണ് ശരി എന്ന വിശ്വാസം മനസിൽ ഉറച്ചതിനാലാണ് ഇവർ കൊടും ക്രിമിനലുകളായി മാറുന്നത്.

വിശ്രമവേളകളിൽ ക്രൈം സ്റ്റോറി കാണുന്നവരോട്

വിശ്രമവേളകളിൽ ക്രൈം സ്റ്റോറി കാണുന്നത് ഒരിക്കലും ശരിയായിട്ടുള്ള കാര്യമല്ല. ഒരു ക്രൈം ചിത്രം കാണുന്നത് മാനസികമായി ഗുരുതരമായ അസ്വസ്ഥതകളാണ് ഉണ്ടാക്കുന്നതെന്ന് മനഃശാസ്ത്രജ്ഞനായ ഡോ. തീമ ബ്രയന്റ് അടുത്തിടെ പറഞ്ഞിരുന്നു.

4

കുറച്ച് പ്രായമായവരിൽ ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാദ്ധ്യത കുറവാണ്. ശരിയും തെറ്റും തിരിച്ചറിയാനുള്ള ബോധം ഉണ്ടാകുന്ന ഇവർ സിനിമ കണ്ടുകഴിഞ്ഞ് പിന്നീട് ഇതിനെക്കുറിച്ച് ആലോചിക്കില്ല. എന്നാൽ, കുഞ്ഞുങ്ങളും കൗമാരക്കാരും യൗവനത്തിന്റെ തുടക്കത്തിലുള്ളവരും ഇതിന് അടിമകളാകാൻ സാദ്ധ്യതയുണ്ട്. അതിനാൽ, ഇത്തരത്തിൽ നിങ്ങളുടെ കുടുംബത്തിലോ സുഹൃത്തുക്കളോ ഉണ്ടെങ്കിൽ എത്രയും വേഗം അവരെ കൗൺസിലിംഗിന് വിധേയമാക്കാൻ ശ്രദ്ധിക്കണം.