a

കോട്ടയം: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ പതാകദിനത്തിന്റെ ഭാഗമായി സിവിൽ സ്‌റ്റേഷനിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം എ.പ്രവീൺ പതാകയുയർത്തി. ഏരിയ പ്രസിഡന്റ് കെ.ആർ.ഷേർളി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസ് അങ്കണത്തിൽ ജില്ലാ സെക്രട്ടറി ഷാജിമോൻ ജോർജ് പതാകയുയർത്തി. ഏരിയ സെക്രട്ടറി പി.കെ. കിരൺകുമാർ അദ്ധ്യക്ഷത വഹിച്ചു. പള്ളം ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ ജില്ലാ സെക്രട്ടറിയേറ്റംഗം കെ.എൻ.രാധാകൃഷ്ണൻനായർ പതാകയുയർത്തി. കോട്ടയം ജനറൽ ആശുപത്രിയിൽ ജില്ലാ കമ്മിറ്റിയംഗം റ്റി.ബൽക്കീസ് പതാകയുയർത്തി. ഈരയിൽ കടവ് ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ ജില്ലാ കമ്മിറ്റിയംഗം പി.കെ. കിരൺകുമാർ പതാകയുയർത്തി.