2024 മെയ് 15 1199 ഇടവം 1 ബുധനാഴ്ച.
(മദ്ധ്യാഹ്ന ശേഷം 3 മണി 24 മിനിറ്റ് 46 സെക്കന്റ് വരെ ആയില്യം നക്ഷത്രം ശേഷം മകം നക്ഷത്രം )
അശ്വതി : കലാകാരന്മാർക്ക് പുതിയ അവസരങ്ങൾ, ആഡംബര വസ്തുക്കൾ സമ്മാനമായി ലഭിക്കും, തൊഴിൽ മേഖലയിൽ നിന്നും നേട്ടം, ധനനേട്ടം.
ഭരണി : പ്രണയ കാര്യങ്ങളിൽ തീരുമാനം, സൽകർമ്മങ്ങളിൽ കൂടുതൽ താല്പര്യമുണ്ടാകും. വീട് പണിയാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയം.
കാർത്തിക : സംസാരത്തിൽ ലാളിത്യവും പെരുമാറ്റത്തിൽ സൗമ്യതയും പാലിക്കണം, അസ്വസ്ഥതകൾക്ക് ശമനം, മംഗളകർമ്മങ്ങളിൽ പങ്കെടുക്കും.
രോഹിണി : വാഹനങ്ങളിൽ നിന്നും മറ്റും വീഴ്ച ഉണ്ടാവാനുള്ള സാദ്ധ്യതയുണ്ട്. യാത്രാ തടസ്സങ്ങളും ഉണ്ടായേക്കാം. കഷ്ടപ്പാടുകൾ, ആരോഗ്യ പ്രശ്നങ്ങൾ ഉടലെടുക്കും,
മകയിരം : തൊഴിൽ രംഗത്ത് നഷ്ടങ്ങൾ ഉണ്ടാകാനിടയുണ്ട്, ദീർഘയാത്രകൾ ഒഴിവാക്കുന്നതാണ് നല്ലത്, വിലപിടിച്ച വസ്തുക്കളും രേഖകളും നഷ്ട്‌പ്പെടും.
തിരുവാതിര : ജോലി നഷ്ടം സംഭവിക്കാം,താമസസ്ഥലം മാറിപ്പോകേണ്ടി വരും,ദാമ്പത്യ രംഗത്തെ പ്രശ്നങ്ങൾ രൂക്ഷമാകും സ്ത്രീകൾ അപവാദം പറഞ്ഞു പരത്തും, ബന്ധുക്കൾക്ക് രോഗാരിഷ്ടത.
പുണർതം : ഭൂമി വാഹനം എന്നിവ കൈമാറ്റം ചെയ്യുന്നത് നീട്ടി വയ്ക്കുക, മംഗള കർമ്മങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകാനിടയുണ്ട്, ധനനഷ്ടം, ഏറ്റെടുത്ത പദ്ധതികൾ പൂർത്തിയാക്കാൻ പ്രയാസപ്പെടും.
പൂയം : സ്ഥിരതയോടെ ഉറച്ചുനിൽക്കാൻ ശ്രമിക്കണം, ചെലവുകൾ വർദ്ധിക്കും, സഹോദരങ്ങൾ മുഖേന ക്ലേശങ്ങൾ വർദ്ധിക്കും, കാര്യങ്ങൾ കുറേശ്ശെയായി മെച്ചപ്പെടും, യാത്രകൾ വേണ്ടി വരും.
ആയില്യം : ഈശ്വരാധീനം വർദ്ധിപ്പിക്കാൻ പ്രാർത്ഥനകളിൽ കൂടുതൽ ശ്രദ്ധ പുലർത്തണം, അപകടങ്ങളിൽ പരിക്കുകൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്.
പുതിയ ഗൃഹോപകരണങ്ങൾ വാങ്ങിക്കും, മംഗളകർമ്മങ്ങളിൽ പങ്കെടുക്കും.
മകം : വിദ്യാഭ്യാസ രംഗത്ത് ചില തടസങ്ങൾ ഉണ്ടാകുമെങ്കിലും അത് തരണം ചെയ്യാൻ സാധിക്കും, പൂർവ്വികമായ ചില സാധനങ്ങൾ ലഭിക്കാനുള്ള സാദ്ധ്യതയുണ്ട്. കാര്യലാഭം, വസ്ത്രാഭരണാദി ലാഭം, രോഗശാന്തി.
പൂരം : സന്തോഷമുണ്ടാക്കുന്ന വാർത്തകൾ കേൾക്കാൻ ഇടവരും, ബന്ധുക്കളുടെ എതിർപ്പുകളെ അതിജീവിക്കാൻ സാധിക്കും. വിദ്യാവിജയം,എല്ലാറ്റിനോടും അമിതമായ താല്പര്യം തോന്നും.
ഉത്രം : കച്ചവടക്കാർക്ക് കൊടുക്കൽ വാങ്ങലിൽ നിന്ന് നല്ല ലാഭം കിട്ടും, മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങൾ സ്വന്തം പ്രതീക്ഷയ്‌ക്കൊത്ത് ഉയരും, ദേവാലയ ദർശനം നടത്തും, രോഗശാന്തി, വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ വിജയം.
അത്തം : സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഫലപ്രദമായി പ്രവർത്തിക്കാൻ സാധിക്കും, വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും നല്ല അവസരങ്ങൾ ലഭിക്കാൻ സാധ്യത, വിദേശയാത്രകൾ ഗുണകരമാകും, തടസങ്ങൾ മാറി കിട്ടും.
ചിത്തിര : അവിചാരിതമായ ധനലാഭം ഉണ്ടാവാം, ആപത്തുകളിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടും, കലാകാരന്മാർക്ക് മാന്യത, അംഗീകാരം എന്നിവ ലഭിക്കും, ഏറ്റെടുക്കുന്ന കാര്യങ്ങൾ ഭംഗിയായി ചെയ്തു തീർക്കും. ഇഷ്ട മംഗല്ല്യയോഗം.
ചോതി : പ്രണയത്തിൽ അകപ്പെടാം, സഹോദരഗുണം ലഭിക്കും, സമൂഹത്തിൽ ജനപ്രീതിയും, അംഗീകാരവും ലഭിക്കും,കലാപരമായി അനുകൂലാവസ്ഥ, സന്താനങ്ങളെക്കൊണ്ട് ഗുണം.
വിശാഖം : ഉന്നതോദ്യോഗസ്ഥരിൽ നിന്നും ആത്മാർഥമായ സഹകരണം പ്രതീക്ഷിക്കാം, തൊഴിൽപരമായി നേട്ടങ്ങൾ കൊയ്യും, അകന്നു നിന്നവർ അനുകൂലികളാകും, സ്ത്രീകൾക്ക് നല്ലസമയം.
അനിഴം : സാമ്പത്തിക പുരോഗതി കൈവരിക്കും, കച്ചവട താല്പര്യം വർദ്ധിപ്പിക്കാൻ സാധിക്കും. ഭൂമിലാഭം, കുടുംബത്തിൽ ഓഹരി പങ്കുവയ്ക്കുന്നതിനെ കുറിച്ച് അഭിപ്രായ ഐക്യത.
കേട്ട : സ്ത്രീകൾക്ക് സാമ്പത്തിക നേട്ടം ഉണ്ടാവുന്ന സംഗതികൾ വന്ന് ഭവിക്കും, ദൂരദേശ യാത്രകൾക്ക് സാദ്ധ്യത, ഔഷധസേവ നിർത്താൻ സാധിക്കും, പ്രവർത്തിവിജയം.
മൂലം : വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് സാദ്ധ്യത, മേലുദ്യോഗസ്ഥരുടെ പ്രശംസയ്ക്കും അർഹനാകും, അനാവശ്യമായി പണം ചെലവാകും, കച്ചവട സ്ഥാപനത്തിലെ തർക്കങ്ങൾ പരിഹരിക്കപ്പെടും.
പൂരാടം : കർമ്മരംഗത്ത് അലസതയും മടിയും അനുഭവപ്പെടും, സഹപ്രവർത്തകരുമായി അകൽച്ച ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം,വിവാദങ്ങൾ, മിത്രങ്ങൾ ശത്രുക്കൾ ആകും. വാഹനത്തിന് അറ്റകുറ്റപ്പണികൾ.
ഉത്രാടം : സ്ത്രീകൾക്ക് പൊതുജനങ്ങളുമായി കലഹിക്കാനിടവരും, പല രംഗങ്ങളിൽ നിന്നും എതിർപ്പുകൾ ഉണ്ടാവും. പലവിധ വിഷമതകൾ.പൊള്ളലോ പരുക്കോ ഏൽക്കാതെ നോക്കണം.
തിരുവോണം : സാമ്പത്തിക പ്രശ്നങ്ങൾ രൂക്ഷമാകും, സഹപ്രവർത്തകർ ആപത്തുകളിൽ കൊണ്ട് ചാടിക്കും സൂക്ഷിക്കുക, അശുഭകരമായ വാർത്തകൾ ശ്രവിക്കേണ്ടി വരും, അനാവശ്യ കാര്യങ്ങൾക്കായി പണം ചെലവാകും.
അവിട്ടം : പൂർവ്വികമായ ധനങ്ങൾ ലഭിക്കുന്നതിന് തടസങ്ങൾ ഉണ്ടാവും, അഹംഭാവം മുന്നിട്ടു നിൽക്കും, അപവാദങ്ങൾ കേൾക്കേണ്ടിവരും. അസ്വസ്ഥതകൾ ഉടലെടുക്കും, മുതിർന്നവർക്കും പിതൃതുല്ല്യർ ആയവർക്കും അരിഷ്ടതകൾ.
ചതയം : എല്ലാവരും പ്രീതികരമായ രീതിയിൽ പെരുമാറും,ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും, കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും,ഗൃഹ നിർമ്മാണമോ മോടി പിടിപ്പിക്കലോ നടത്താൻ ചിന്തിക്കുന്നവർക്ക് നല്ലസമയം.
പൂരുരുട്ടാതി : മറ്റുള്ളവരെ സഹായിക്കാൻ താൽപര്യം കാണിക്കും, മക്കളെ കൊണ്ട് അഭിമാനകരമായ സംഗതികൾ ഉണ്ടാവും, ശമ്പള വർദ്ധനവ് കിട്ടാനും യോഗം, ഇലക്ട്രോണിക് സാമഗ്രികൾ മാറ്റി വാങ്ങും.
ഉത്തൃട്ടാതി : വിനോദ സംഭാഷണത്തിൽ ഏർപ്പെടാൻ അവസരം ലഭിക്കും, തർക്ക വിഷയങ്ങളിൽ മാദ്ധ്യസ്ഥം വഹിച്ച് കൊണ്ട് കാര്യങ്ങൾ സ്വന്തം വരുതിയിലാക്കും, ബന്ധു ബലം വർദ്ധിക്കും,വാഹനം ഭൂമി എന്നിവ സ്വന്തമാക്കാനുള്ള യോഗം.
രേവതി : കലാസാഹിത്യ രംഗങ്ങളിൽ ഉള്ളവർക്ക് കിട്ടുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തണം, അകന്നിരുന്ന സുഹൃത്തുക്കളുമായും ബന്ധുക്കളുമായും സൗഹൃദം പുന:സ്ഥാപിക്കും. ഭൂമി സംബന്ധമായ തർക്കങ്ങൾക്കും കലഹങ്ങൾക്കും ശമനം ഉണ്ടാകും,രോഗശാന്തി.