തിരുവനന്തപുരം: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ബാങ്കിംഗ് സ്റ്റഡീസിന്റെ കോർപ്പറേറ്റ് ഓഫീസ് തിരുവനന്തപുരം സെക്രട്ടറിയേറ്റിന് എതിർവശമുള്ള ക്യാപിറ്റോൾ സെന്ററിൽ പ്രവർത്തനം തുടങ്ങി. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ മുൻ ചീഫ് ജനറൽ മാനേജർ-എസ്.ആദികേശവൻ ഓഫീസ് ഉദ്ഘാടനം നിർവ്വഹിച്ചു. മാനേജിംഗ് ഡയറക്ടർ എസ്. സതീഷ്കുമാർ അദ്ധ്യക്ഷനായിരുന്നു.
കനറാ ബാങ്ക് ജനറൽ മാനേജരും എസ്.എൽ.ബി.സി. കൺവീനറുമായ എസ്. പ്രേംകുമാർ മുഖ്യാഥിതിയായി. ബാങ്കിംഗ് രംഗത്തെ പ്രമുഖരായ പി.മോഹനൻ, പി.വി. ദുർഗാദാസ്, എം.ദേവീപ്രസാദ്, പ്രദീപ്, വി.കൃഷ്ണയ്യർ, എ. അനന്തകൃഷ്ണൻ, വേണുഗോപാൽ നായർ, ജി.ഗണേഷ്, സിയാദ് റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.
കാപ്ഷൻ
ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ബാങ്കിംഗ് സ്റ്റഡീസിന്റെ കോർപ്പറേറ്റ് ഓഫീസ് തിരുവനന്തപുരത്ത് സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ മുൻ ചീഫ് ജനറൽ മാനേജർ എസ്. ആദികേശവൻ ഉദ്ഘാടനം ചെയ്യുന്നു