rahuk

ലക്നൗ: ലക്‌നൗ സൂപ്പർ ജയ്‌ന്റ്സ് നായകൻ കെ.എൽ രാഹുലിന് കഴിഞ്ഞ ദിവിസം വിട്ടിലേക്ക് ക്ഷണിച്ച് ഡിന്നിർ നൽകി ടീം ഉടമസഞ്ജീവ് ഗോയങ്ക. ഗോയങ്ക പാഹുലിനെ ആലിംഗനം ചെയ്ത് വരവേൽക്കുന്ന ചിത്രം സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായി. ഇതോടെ

ഇരുവരും തമ്മിലുണ്ടായ അസ്വാരസ്യങ്ങൾ അവസാനിച്ചതായാണ് വിവരം.കഴിഞ്ഞദിവസം രാഹുലിന്റെ ഭാര്യ ആഥിയ ഷെട്ടി കൊടുങ്കാറ്റിന് ശേഷമുള്ള ശാന്തത എന്ന ക്യാപ്ഷനിൽ ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയിട്ടത് വിവാദങ്ങൾ അവസാനിച്ചതിന്റഎ സൂചനയാണെന്നാണ് ആരാധകർ പറയുന്നത്.

കഴി‌ഞ്ഞയാഴ്ച ഐ.പി.എല്ലിൽ ഹൈദരാബാദിനെതിരായ മത്സരത്തിൽ ലക്നൗ 10 വിക്കറ്റിന്

തോറ്റതിന് പിന്നാലെ ഡഗൗട്ടിനരികിൽ വച്ച് ഗോയങ്ക രാഹുലിനോട് ദേഷ്യപ്പെട്ട് സംസാരിക്കുന്ന വീഡിയോ നേരത്തേ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. സംസാരിക്കുന്നത് എന്താണെന്ന് വ്യക്തമായയില്ലെങ്കിലും മറുപടി പറയാനാകാതെ രാഹുൽ കുഴങ്ങുന്നത് കാണാമായിരുന്നു. വിഡിയോ വൈറലായതിന് പിന്നാലെ ഗോയങ്കയ്ക്കെതിരെ വലിയ വിമർശനമാണ് ഉയർന്നത്. കാണികൾക്കും ക്യാമറയ്ക്കും മുന്നിൽ പരസ്യമായി ഇങ്ങനെ പെരുമാറിയത് തെറ്റാണെന്നായിരുന്നു വിമർശനങ്ങൾ ഉയർന്നത്.