g-v-prakash

പ്രശസ്‌‌ത സംഗീത സംവിധായകനും നടനുമായ ജി വി പ്രകാശ് കുമാറും ഭാര്യ സൈന്ധവിയും വിവാഹമോചിതരാകുന്നു. ജി വി പ്രകാശ് കുമാർ സമൂഹമാദ്ധ്യമ കുറിപ്പിലൂടെ പങ്കുവച്ച വാർത്തയിൽ ഏറെ ആലോചനകൾക്ക് ശേഷമെടുത്ത തീരുമാനമെന്നാണ് കുറിച്ചിരിക്കുന്നത്. 11 വർഷം നീണ്ടുനിന്ന ദാമ്പത്യബന്ധമാണ് അവസാനിക്കുന്നത്. ജി വി പ്രകാശ് കുമാർ നായകനായി 'റിബൽ' എന്ന ചിത്രം ഈയിടെ പുറത്തുവന്നിരുന്നു.

'ഏറെ ആലോചനകൾക്ക് ശേഷം ഞങ്ങളുടെ മനസമാധാനത്തിനും പുരോഗതിക്കും വേണ്ടി പരസ്‌പര ബഹുമാനം നിലനിർത്തി ഞാനും സൈന്ധവിയും ഞങ്ങളുടെ 11 വർ‌ഷം നീണ്ട വിവാഹബന്ധത്തിൽ നിന്നും വേർപിരിയാൻ തീരുമാനിച്ചു. വ്യക്തിപരമായി ആഴത്തിലുള്ള പരിവർത്തനത്തിലൂടെ കടന്നുപോകുന്ന തങ്ങളുടെ സ്വകാര്യതയെ മാദ്ധ്യമങ്ങളും സുഹൃത്തുക്കളും ആരാധകരും മാനിക്കണമെന്നും അഭ്യർത്ഥിക്കുകയാണ്. അകലുകയാണെന്ന് അംഗീകരിക്കുമ്പോൾ തന്നെ പരസ്‌പരം ഞങ്ങൾക്ക് എടുക്കാവുന്ന മികച്ച തീരുമാനമാണിതെന്ന് വിശ്വസിക്കുന്നു.' താരം കുറിപ്പിൽ പറയുന്നു. ഒപ്പം പ്രയാസകരമായ ഈ സമയത്ത് നൽകുന്ന പിന്തുണയ്‌‌ക്ക് നന്ദിയെന്നും പ്രകാശ് കുമാർ കുറിക്കുന്നു.

View this post on Instagram

A post shared by G.V.Prakash Kumar (@gvprakash)

2013ലാണ് സ്‌കൂൾകാലം മുതൽ തന്നെ സുഹൃത്തുക്കളായിരുന്ന ജി.വി പ്രകാശ് കുമാറും സൈന്ധവിയും വിവാഹിതരായത്. ആൻവിയാണ് ഇവരുടെ മകൾ. പ്രശസ്‌ത സംഗീത സംവിധായകൻ എ.ആർ റഹ്‌മാന്റെ സഹോദരിയുടെ മകനാണ് ജി.വി പ്രകാശ് കുമാർ.