കൊച്ചി ലുലു ഫാഷൻ വീക്കിന് സമാപനം
കൊച്ചി : ബോളിവുഡ് താരം ജോൺ എബ്രഹാം തുടക്കംകുറിച്ച, ആഗോള ബ്രാൻഡുകളുടെ നവീന സങ്കല്പങ്ങളുടെ വർണചുവടുകളുമായി താരങ്ങൾ റാംപിലെത്തിയ ഫാഷൻ ഉത്സവത്തിന് ലുലുവിൽ കൊടിയിറങ്ങി. അഞ്ച് ദിവസം നീണ്ട് നിന്ന ഫാഷൻ വിസ്മയത്തിന്റെ അവസാന ദിനം കൊച്ചിയുടെ വർണാഭമായി. ലുലു ഫാഷൻ വീക്കിന്റെ വേദിയിൽ മലയാള സിനിമയിൽ അഭിനയ വസ്ത്രാലങ്കാര രംഗത്തെ മികച്ച പ്രവർത്തനത്തിന് സമഗ്ര സംഭാവനയ്ക്കുള്ള ആദരം പ്രശസ്ത നടൻ ഇന്ദ്രൻസിന് സംവിധായകൻ ജിത്തു ജോസഫും ആസിഫ് അലിയും ചേർന്ന് സമ്മാനിച്ചു.
ഫാഷൻ വീക്കിന് വർണപൊലിമ സമ്മാനിച്ച് അമല പോളും ആസിഫ് അലിയും റാംപിൽ ചുവടുവച്ചു. നിറവയറുമായി അമല പോൾ, മദേഴ്‌സ് ഡേയിൽ റാംപിലെത്തിയത് ഏവരുടെയും ഹൃദയം കവരുന്നതായി. ഷറഫുദീൻ, കൈലാഷ് , അജ്മൽ അമീർ , 2018 ലെ മിസ് ഇന്ത്യയും നടിയുമായ അനുക്രീതി വാസ്, നടിമാരായ മൃണ, റെയ്ച്ചൽ ഡേവിഡ്, ദീപ്തി സതി എന്നിവരും സമാപനദിനം റാമ്പിൽ ചുവടു വെച്ചു. താരങ്ങളായ കുഞ്ചാക്കോ ബോബൻ, ഷൈൻ ടോം ചാക്കോ, വിനയ് ഫോർട്ട്, ഗായത്രി സരേഷ്, ഹരികൃഷ്ണൻ, ഷാനി ഷകി, സാദിക വേണഗോപാൽ, ഷിയാസ് കരീം, മരിയ വിൻസന്റ്, ശങ്കർ ഇന്ദുചൂഡൻ, രാജേഷ് മാധവൻ, ചിത്രാ നായർ, സംഗീത സംവിധായകൻ ഗോപി സുന്ദർ, ബാലതാരം ദേവനന്ദ തുടങ്ങി നിരവധി പ്രമുഖർ ലുലു ഫാഷൻ വീക്ക് 2024 എഡിഷന്റെ വിവിധ ദിവസങ്ങളിൽ റംപിലെത്തി. ഫാഷൻ ട്രെൻഡുകൾ സിനിമാ മേഖലയിൽ കൊണ്ടുവന്ന സ്വാധീനവും മാറ്റങ്ങളും ചർച്ച ചെയ്ത് വിദഗ്ധരുടെ പ്രത്യേക റൗണ്ട് ടേബിൾ ചർച്ചാവേദി നവീന ആശയങ്ങളുടെ സംഗമവേദിയായി മാറി.
മാറുന്ന ഫാഷൻ സങ്കൽപ്പങ്ങളുടെ പുതിയ സാദ്ധ്യതകൾ ജനങ്ങളിലേക്ക് നേരിട്ട് പരിചയപ്പെടുത്തുന്ന വേദി കൂടിയായി ലുലു ഫാഷൻ വീക്ക് 2024 പ്രശസ്ത സെലിബിറിറ്റി സ്റ്റൈലിസ്റ്റും ഡിസൈനറുമായ ഷയ് ലോബോ (മുംബയ്) ആയിരുന്നു ഷോ ഡയറക്ടർ.
ലുലു സ്റ്റൈൽ ഐക്കൻ പുരസ്‌കാരം ആസിഫ് അലിക്ക് ലുലു ഗ്രൂപ്പ് സി.ഒ.ഒ രജിത് രാധാകൃഷ്ണനും ലുലു ഇൻസ്പറേഷൻ ഐക്കൻ പുരസ്‌കാരം നടി അമല പോളിന് ജിത്തു ജോസഫും സമ്മാനിച്ചു. മുഖ്യാതിഥി നടൻ ഷറഫുദ്ദീൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ചടങ്ങിൽ ലുലു ഗ്രൂപ്പ് ഇന്ത്യ കൊമേഴ്ഷ്യൽ മാനേജർ സാദിഫ് ഖാസിം, ബൈയിംഗ് ഹെഡ് ദാസ് ദാമോദരൻ, മീഡിയ ഹെഡ് എൻ.ബി സ്വരാജ്, ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ സുധീഷ് നായർ തുടങ്ങിയവർ പങ്കെടുത്തു.
മലയാള സിനിമയിൽ അഭിനയ വസ്ത്രാലങ്കാര രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ആദരം ലുലു ഫാഷൻ വീക്ക് വേദിയിൽ നടൻ ഇന്ദ്രൻസിന് സംവിധായകൻ ജിത്തു ജോസഫും ആസിഫ് അലിയും ചേർന്ന് സമ്മാനിക്കുന്നു. നടൻ ഷറഫുദ്ദീൻ , ലുലു ഗ്രൂപ്പ് ഇന്ത്യ കൊമേഴ്ഷ്യൽ മാനേജർ സാദിഫ് ഖാസിം, ലുലു ഗ്രൂപ്പ് ഇന്ത്യ ബൈയിംഗ് ഹെഡ് ദാസ് ദാമോദരൻ ,ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജ്,ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ സുധീഷ് നായർ തുടങ്ങിയവർ സമീപം.