lulu
മലയാള സിനിമയിൽ അഭിനയ വസ്ത്രാലങ്കാര രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ആദരം ലുലു ഫാഷൻ വീക്ക് വേദിയിൽ നടൻ ഇന്ദ്രൻസിന് സംവിധായകൻ ജിത്തു ജോസഫും ആസിഫ് അലിയും ചേർന്ന് സമ്മാനിക്കുന്നു.

കൊച്ചി: ആഗോള ബ്രാൻഡുകളുടെ നവീന സങ്കല്പങ്ങളുടെ വർണചുവടുകളുമായി താരങ്ങൾ റാംപിലെത്തിയ ഫാഷൻ ഉത്സവത്തിന് ലുലുവിൽ കൊടിയിറങ്ങി. ലുലു ഫാഷൻ വീക്കിന്റെ വേദിയിൽ മലയാള സിനിമയിൽ അഭിനയ വസ്ത്രാലങ്കാര രംഗത്തെ മികച്ച പ്രവർത്തനത്തിന് സമഗ്ര സംഭാവനയ്ക്കുള്ള ആദരം പ്രശസ്ത നടൻ ഇന്ദ്രൻസിന് സംവിധായകൻ ജിത്തു ജോസഫും ആസിഫ് അലിയും ചേർന്ന് സമ്മാനിച്ചു.

നിറവയറുമായി അമല പോൾ മദേഴ്‌സ് ഡേയിൽ റാംപിലെത്തിയത് ഹൃദയം കവരുന്നതായി. ഷറഫുദീൻ, കൈലാഷ് , അജ്മൽ അമീർ , 2018 ലെ മിസ് ഇന്ത്യയും നടിയുമായ അനുക്രീതി വാസ്, നടിമാരായ മൃണ, റെയ്ച്ചൽ ഡേവിഡ്, ദീപ്തി സതി എന്നിവരും സമാപനദിനം റാമ്പിൽ ചുവടുവച്ചു.

ലുലു സ്റ്റൈൽ ഐക്കൻ പുരസ്‌കാരം ആസിഫ് അലിക്ക് ലുലു ഗ്രൂപ്പ് സി.ഒ.ഒ രജിത് രാധാകൃഷ്ണനും ലുലു ഇൻസ്പറേഷൻ ഐക്കൻ പുരസ്‌കാരം നടി അമല പോളിന് ജിത്തു ജോസഫും സമ്മാനിച്ചു. ലുലു ഗ്രൂപ്പ് ഇന്ത്യ കൊമേഴ്ഷ്യൽ മാനേജർ സാദിഫ് ഖാസിം, ബൈയിംഗ് ഹെഡ് ദാസ് ദാമോദരൻ, മീഡിയ ഹെഡ് എൻ.ബി സ്വരാജ്, ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ സുധീഷ് നായർ തുടങ്ങിയവർ പങ്കെടുത്തു.