milma

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വിതരണത്തിൽ പ്രതിസന്ധി. സമരം അവസാനിച്ചിട്ടും പാൽ വിതരണം സാധാരണ നിലയിലായില്ല. തിരുവനന്തപുരത്തും കൊല്ലത്തും വിതരണം തടസപ്പെട്ടു. വരും മണിക്കൂറിൽ വിതരണം പൂർവ്വസ്ഥിതിയിലാവുമെന്നാണ് അധികൃതർ പറയുന്നത്. തൊഴിലാളി യൂണിയനുകൾ മുന്നോട്ടുവച്ച ആവശ്യങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് മിൽമ ബോർഡ് യോഗം ചേരും.

പാ​ക്കിം​ഗും​ ​വി​ത​ര​ണ​വും​ ​നി​റു​ത്തി​വ​ച്ച് 16​ ​മ​ണി​ക്കൂ​ർ​ ​തൊ​ഴി​ലാ​ളി​ക​ൾ​ ​ന​ട​ത്തി​യ​ ​മി​ൽ​മ​യി​ലെ​ ​സ​മ​രം ഇന്നലെ രാത്രിയോടെയാണ്​ ​ഒ​ത്തു​തീ​ർ​പ്പാ​യത്.​ ​ജീ​വ​ന​ക്കാ​ർ​ക്ക് പ്ര​മോ​ഷ​ൻ​ ​ന​ൽ​കാ​മെ​ന്ന​ ​ഉ​റ​പ്പ് ​എ​ഴു​തി​ ​ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു തൊ​ഴി​ലാ​ളി​ ​യൂ​ണി​യ​ൻ​ ​നേ​താ​ക്ക​ൾ​ ​ആ​വ​ശ്യ​പ്പെ​ട്ട​ത്.​ ​ച​ർ​ച്ച​യി​ൽ​ ​മി​ൽ​മ​ ​ചെ​യ​ർ​പേ​ഴ്‌​സ​ൺ​ ​മ​ണി​വി​ശ്വ​നാ​ഥ് ​അ​ങ്ങ​നെ​ ​ചെ​യ്യാ​മെ​ന്ന് ​സ​മ്മ​തി​ച്ച​തോ​ടെ ​രാ​ത്രി​ ​പ​ത്തു​മ​ണി​യോ​ടെ​ ​സ​മ​രം​ ​അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു.​ ​തി​രു​വ​ന​ന്ത​പു​രം​ ​മേ​ഖ​ലാ​ ​യൂ​ണി​യ​ന് ​കീ​ഴി​ലു​ള്ള​ ​അ​മ്പ​ല​ത്ത​റ,​ ​കൊ​ല്ലം,​ ​പ​ത്ത​നം​തി​ട്ട​ ​ഡ​യ​റി​ക​ളി​ലാ​യി​രു​ന്നു​ ​സ​മ​രം.

ല​ക്ഷ​ക്ക​ണ​ക്കി​ന് ​ലി​റ്റ​ർ​ ​പാ​ലി​ന്റെ​ ​പ്രോ​സ​സിം​ഗ് ​ത​ട​സ​പ്പെ​ട്ടി​രു​ന്നു.​ ​ഇ​തു​കാ​ര​ണം​ ​ക​ട​ക​ളി​ൽ​ ​വി​ത​ര​ണ​ത്തി​ന് ​പാ​ൽ​ ​എ​ത്തി​ക്കാ​നാ​യി​ല്ല.​ ഉ​യ​ർ​ന്ന​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​വ​ർ​ഷാ​വ​ർ​ഷം​ ​സ്ഥാ​ന​ക്ക​യ​റ്റം​ ​ന​ൽ​കു​മ്പോ​ൾ​ ​തൊ​ഴി​ലാ​ളി​ക​ളെ​ ​പ​രി​ഗ​ണി​ക്കു​ന്നി​ല്ലെ​ന്ന് ​ആ​രോ​പി​ച്ച് ​കഴിഞ്ഞദിവസം ​മി​ൽ​മ​ ​മേ​ഖ​ല​ ​ചെ​യ​ർ​പേ​ഴ്സ​ൺ​ ​മ​ണി​ ​വി​ശ്വ​നാ​ഥി​നെ പ്രതിഷേധക്കാർ​ ​ഉ​പ​രോ​ധി​ച്ചി​രു​ന്നു.​ ​മി​ൽ​മ​യു​ടെ​ ​പ​രാ​തി​യി​ൽ​ ​ഐ.​എ​ൻ.​ടി.​യു.​സി.,​ ​സി.​ഐ.​ടി.​യു.​ ​തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​പേ​രി​ൽ​ ​പൊ​ലീ​സ് ​കേ​സെ​ടു​ക്കുകയും ചെയ്തു.


കേ​സു​ക​ൾ​ ​പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും​ ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ​സ്ഥാ​ന​ക്ക​യ​റ്റം​ ​ന​ൽ​ക​ണ​മെ​ന്നും​ ​ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ​ഇന്നലെ​ ​രാ​വി​ലെ​ ​സ​മ​രം​ ​ആ​രം​ഭി​ച്ച​ത്.​ ​തി​രു​വ​ന​ന്ത​പു​രം​ ​മേ​ഖ​ല​യി​ൽ​ ​ഏ​ക​ദേ​ശം​ ​നാ​ല​ര​ ​ല​ക്ഷം​ ​ലി​റ്റ​ർ​ ​പാ​ലാ​ണ് ​പ്ര​തി​ദി​നം​ ​വി​ല്പ​ന​ ​ന​ട​ക്കു​ന്ന​ത്. മി​ൽ​മ​ ​തി​രു​വ​ന​ന്ത​പു​രം​ ​മേ​ഖ​ലാ​ ​യൂ​ണി​യ​ൻ​ ​ചെ​യ​ർ​പേ​ഴ്സ​ൺ​ ​മ​ണി​ ​വി​ശ്വ​നാ​ഥ് ,​ ​മാ​നേ​ജി​ങ് ​ഡ​യ​റ​ക്ട​ർ​ ​പി.​ ​മു​ര​ളി,​മി​ൽ​മ​യി​ലെ​ ​ഐ.​എ​ൻ.​ടി.​യു.​സി​ ​യൂ​ണി​യ​നെ​ ​പ്ര​തി​നി​ധീ​ക​രി​ച്ച് ​വി.​ജെ.​ ​ജോ​സ​ഫും​ ​സി.​ഐ.​ടി.​യു.​വി​നാ​യി​ ​എ​സ് ​സ​ലീ​മും​ ​ച​ർ​ച്ച​യി​ൽ​ ​പ​ങ്കെ​ടു​ത്തു.