ice-cream

പൊതുവെ എല്ലാവർക്കും ഇഷ്ടമുള്ള ഒരു ഭക്ഷണ പദാർത്ഥമാണ് ഐസ്ക്രീം. കുട്ടികൾ ആവട്ടെ എവിടെ പോയാലും ഐസ്ക്രീമിന് വേണ്ടി വാശി പിടിക്കാറുണ്ട്. എന്നാൽ ഇവ എങ്ങനെയാണ് ഫാക്ടറികളിലും മറ്റും നിർമ്മിക്കുന്നതെന്ന് നമ്മൾക്ക് അറിയില്ല. ഇപ്പോഴിതാ ഉത്തർപ്രദേശിലെ കാൺപൂരിൽ നിന്നുള്ള വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ഇത് കണ്ടാൽ പിന്നെ ഐസ്ക്രീം കഴിക്കാൻ പോലും തോന്നില്ല. അത്രയും വൃത്തിയില്ലാത്ത രീതിയിലാണ് ഐസ്ക്രീം നിർമ്മിക്കുന്നത്.

'ഹംബിഫൂഡി' എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് ഇതിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. 'ഓറഞ്ച് ഐസ്ക്രീം ഉണ്ടാക്കുന്ന വിധം' എന്ന അടിക്കുറിപ്പും വീഡിയോയ്ക്ക് നൽകിയിട്ടുണ്ട്. ആദ്യം കടയിലെ ഉടമ ഐസ്ക്രീമിന്റെ അച്ചിലേക്ക് ഓറഞ്ച് സിറപ്പ് ഒഴിക്കുന്നത് കാണാം. അത് തണുപ്പിച്ച ശേഷം അതിലേക്ക് പാൽ ചേർത്ത് തണുപ്പിക്കാൻ വയ്ക്കുന്നു. എന്നിട്ട് അത് കവറിൽ പാക്ക് ചെയ്യുന്നതും വീഡിയോയിൽ കാണാം.

ഒരു ലോക്കൽ ബ്രാൻഡിന്റെ ഐസ്ക്രീമാണ് ഇയാൾ ഉണ്ടാക്കുന്നത്. 10 രൂപയാണ് ഈ ഐസ്ക്രീമിന്റെ വിലയെന്നും വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. ഉടമ ഐസ്ക്രീം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പാത്രവും വെള്ളവും അഴുക്ക് പിടിച്ചിരിക്കുന്നത് വീഡിയോയിൽ വ്യക്തമായി കാണാൻ കഴിയും.

വീഡിയോ വെെറലായതിന് പിന്നാലെ നിരവധി പേരാണ് പ്രതികരിച്ച് രംഗത്തെത്തിയത്. ഇത്തരത്തിലുള്ള ഐസ്ക്രീമുകൾ നിരോധിക്കണമെന്നും കുട്ടികൾക്ക് പ്രാദേശിക ബ്രാൻഡിലുള്ള ഐസ്ക്രീം വാങ്ങി കൊടുക്കരുതെന്നും പലരും അഭിപ്രായപ്പെട്ടു.

View this post on Instagram

A post shared by Humbhifooodie | Kanpur (@humbhifooodie)