ration-card

ഉത്തരമേഖല പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം പീലിക്കോട് ഉത്പാദിപ്പിച്ച സങ്കരയിനം തെങ്ങിൻ തൈകൾ പരിമിതമായി എണ്ണത്തിൽ ഒരു റേഷൻ കാർഡിന് പത്തെണ്ണം വീതം വിതരണം ചെയ്യുന്നു . അപേക്ഷകർ മേയ് മാസം 15 മുതൽ മുതൽ 25 വരെ 0467 2260632 എന്ന ഫോൺ നമ്പറിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെയു ള്ള സമയങ്ങളിൽ വിളിച്ച് തെങ്ങിൻ തൈകൾ ബുക്ക് ചെയ്യാവുന്നതാണ്.

കൂടുതൽ തെങ്ങിൻതൈകൾ പരമാവധി 50 എണ്ണം വരെ ആവശ്യമുള്ളവർ കൃഷിഭൂമി സംബന്ധിച്ച വിവരങ്ങൾ മുൻകൂട്ടി ബുക്കിംഗ് സമയത്ത് അറിയിക്കേണ്ടതാണ്. തൈകളുടെ ലഭ്യത അനുസരിച്ച് ബുക്കിംഗ് പരിമിതപ്പെടുത്തുന്നതായിരിക്കും. ജൂൺ മാസം ആദ്യവാരം മുതൽ വിതരണം ആരംഭിക്കും. ഒരു തെങ്ങിൻ തൈയുടെ വില 325 രൂപ.

അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്നപശ്ചാത്തലത്തില്‍ വളര്‍ത്തു മൃഗങ്ങള്‍ക്ക് നേരിടുന്ന ജീവഹാനിക്ക് നഷ്ടപരിഹാരം ലഭിക്കും . വേനല്‍കെടുതികള്‍ക്ക് സമാശ്വാസമായി ദുരന്തനിവാരണ നിധിയില്‍ നിന്നുമാണ് ധനസഹായം അനുവദിക്കുക. സര്‍ക്കാര്‍ മൃഗാശുപത്രികള്‍ വഴിയാണ് ദുരന്തനിവാരണ അതോറിറ്റിക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും സാക്ഷ്യപത്രവും ഉറപ്പായും നല്‍കണം. മൃഗപരിപാലകര്‍ക്ക് ഇന്‍ഷുറന്‍സ് മുഖാന്തിരമുളള നഷ്ടപരിഹാരത്തിനും അര്‍ഹതയുണ്ട് എന്ന് ജില്ലാമൃഗസംരക്ഷണ ഓഫീസര്‍ ഡോ. എസ്. അനില്‍ കുമാര്‍ അറിയിച്ചു.