തിരുവനന്തപുരം: ബസ് യാത്രകളിൽ ലഘുഭക്ഷണം നൽകിക്കൊണ്ട് യാത്രക്കാർക്ക് മെച്ചപ്പെട്ട സൗകര്യം ഒരുക്കുന്നതിന് പുതിയ പദ്ധതി ആരംഭിക്കാൻ ഒരുങ്ങി കെഎസ്ആർടിസി. ലഘുഭക്ഷണം ഉൾപ്പെടെ ഷെൽഫുകളും വെൻഡിംഗ് മെഷീനുകളും സ്ഥാപിച്ച് വിതരണം ചെയ്യുന്നതിന് താൽപര്യമുള്ളവരിൽ നിന്ന് നിന്ന് പദ്ധതി വിവരണവും നിർദേശങ്ങളും ക്ഷണിക്കുന്നുവെന്ന് കെഎസ്ആർടിസി അറിയിച്ചു. ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം കെഎസ്ആർടിസി അറയിച്ചത്.
പോസ്റ്റിന്റെ പൂർണരൂപം
കെഎസ്ആർടിസി ബസ് യാത്രകളിൽ ലഘുഭക്ഷണം നൽകിക്കൊണ്ട് യാത്രക്കാർക്ക് മെച്ചപെട്ട യാത്രാസൗകര്യം ഒരുക്കുന്നതിനുള്ള പുതിയൊരുസംരംഭംകൂടി ആരംഭിക്കുകയാണ്.
ഇതിൻ്റെ ഭാഗമായി കെഎസ്ആർടിസി ബസ്സുകളിൽ ലഘു ഭക്ഷണം വിതരണം ചെയ്യുന്നതിനായി ലഘുഭക്ഷണം ഉൾപ്പെടെ ഷെൽഫുകൾ /വെൻഡിങ് മെഷീനുകൾ സ്ഥാപിച്ച് വിതരണം ചെയ്യുന്നതിനായി താല്പര്യമുള്ള വരിൽ നിന്നും പദ്ധതി വിവരണവും നിർദേശങ്ങളും ക്ഷണിക്കുന്നു.
പദ്ധതിയുടെ
വിശദാംശങ്ങൾ
ലഘുഭക്ഷണം: പ്രൊപ്പോസലുകൾ സമർപ്പിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ
കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കുമായി estate@kerala.gov.in എന്ന ഇ- മെയിലിലോ 9188619384 (എസ്റ്റേറ്റ് ഓഫീസർ ) എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടുക.