ഒരാളുടെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ഒരു ചടങ്ങാണ് വിവാഹം എന്ന് പറയുന്നത്. രണ്ട് പേർ ഒന്നാകുന്ന ഈ ചടങ്ങിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കാളികളാകുന്നു. വിവാഹത്തിന് എത്തുന്നവരെ അങ്ങേയറ്റം ബഹുമാനത്തോടെയാണ് നാം കാണുന്നത്. എന്നാൽ അതിൽ നിന്ന് വിപരീതമായ ഒരു കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്.
വിവാഹത്തിന് ആരെല്ലാം പങ്കെടുക്കണമെന്ന് നമ്മൾ ആഗ്രഹിക്കുന്നുവോ അവർക്കാണ് വിവാഹ ക്ഷണക്കത്ത് അയക്കുക. അത്തരത്തിൽ അയച്ച ഒരു ക്ഷണക്കത്താണ് ഇപ്പോൾ വെെറലാകുന്നത്. ഇതിൽ വിവാഹ ക്ഷണത്തോടൊപ്പം വിവാഹത്തിന് എത്തിയാൽ പാലിക്കേണ്ട 15 നിയമങ്ങളും ഉണ്ടായിരുന്നു. ന്യൂയോർക്ക് പോസ്റ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ദമ്പതികളുടെ പേരുകൾ വെളിപ്പെടുത്തിയിട്ടില്ല. സോഷ്യൽ മീഡിയയിൽ അവരുടെ വിവാഹക്ഷണക്കത്തിനൊപ്പമുള്ള 15 നിയമങ്ങൾ ഹിറ്റാണ്.
ഇങ്ങനെ പോകുന്നു നിയമങ്ങൾ. സംഭവം വെെറലായതിന് പിന്നാലെ നിരവധി പേർ പ്രതികരിച്ച് രംഗത്തെത്തി. ഇത് തമാശയ്ക്ക് ചെയ്തത് ആണോയെന്നാണ് പലരുടെയും സംശയം. കാര്യം ഇത്തിരി കടന്നുപോയെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്.