ss

അനു റാം സംവിധാനം ചെയ്ത ആഴം എന്ന ചിത്രത്തിന് 47-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡിൽ ഇരട്ടിമധുരം. മികച്ച സാമൂഹിക പ്രസക്തിയുള്ള ചിത്രം, മികച്ച സംഗീത സംവിധായകനായി അജയ് ജോസഫും തിരഞ്ഞെടുക്കപ്പെട്ടു. ആറുവയസുള്ള കുട്ടിയിൽ

ആരംഭിച്ച് അവരുടെ പതിനഞ്ചാം വയസിൽ കഥ പറഞ്ഞ് അവസാനിക്കുന്ന ചിത്രത്തിൽ വൈഗ നിതീഷ് ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കല്യാണിസം, ദം എന്നീ ചിത്രങ്ങൾക്കുശേഷം അനുറാം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അലൻസിയർ, ഷഹീൻ സിദ്ദിഖ്, കൈലാഷ്, പ്രവീൺ റാം, ഇഷ, ക്രിസ് വേണുഗോപാൽ, ഡോ, രജിത് കുമാർ, സജിപതി, സഞ്ജു സലിം തുടങ്ങിയവരോടൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. ഫാമിലി ഇമോഷണൽ ഡ്രാമ ഗണത്തിൽപ്പെടുന്ന ചിത്രത്തിന് അനിൽ ഈശ്വർ ആണ് ഛായാഗ്രഹണം.ഫുൾ മാർക്ക് സിനിമയുടെ ബാനറിൽ ജെഷീദ ഷാജി ആണ് നിർമ്മാണം. പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കരയുടെ ഭാര്യയാണ് ജെഷീദ.