ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികളിൽ 99 ശതമാനവും പരിഹരിച്ചെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. ലഭിച്ച 425 പരാതികളിൽ 400 ഉം പരിഹരിച്ചെന്നും കമ്മിഷൻ പറയുന്നു. പരാതികളിൽ നടപടിയില്ലെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് പിന്നാലെയാണ് കമ്മിഷന്റെ വിശദീകരണം.
കോൺഗ്രസാണ് കൂടുതൽ പരാതികൾ നൽകിയത്, 170. ഭരണകക്ഷിയായ ബി.ജെ.പി 95 പരാതിയും നൽകി. മറ്റെല്ലാ പാർട്ടികളും ചേർന്ന് 165 പരാതി നൽകിയത്. പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി അറിയിക്കാവുന്ന സി–വിജിൽ ആപ്പിലൂടെ കഴിഞ്ഞ ദിവസം വരെ സാധാരണക്കാർ 4,22,432 പരാതികളും നൽകി. ഇതിൽ 4,22,079 പരാതികളും തീർപ്പാക്കി (99.9 ശതമാനം). 88.7 ശതമാനം പരാതിയും നൂറു മിനിറ്റിനുള്ളിലാണു തീർപ്പാക്കിയത്.
പെരുമാറ്റച്ചട്ട ലംഘനത്തിന് 4,22,432 പരാതി
കോൺഗ്രസിന്റെ പരാതി- 170
ബി.ജെ.പി- 95
മറ്റ് പാർട്ടികൾ- 160
ആകെ ലഭിച്ചത്- 425
സാധാരണക്കാരുടെ പരാതി- 4,22,432
തീർപ്പാക്കിയത്- 4,22,079
തീർപ്പാക്കിയത്- 99.9 %