pic

സിംഗപ്പൂർ: സിംഗപ്പൂരിന്റെ പ്രധാനമന്ത്രിയായി ലോറൻസ് വോംഗ് (51) അധികാരമേറ്റു. ഉപപ്രധാനമന്ത്രി, ധനമന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. ധനമന്ത്രി സ്ഥാനത്ത് വോംഗ് തന്നെ തുടരും. സാമ്പത്തിക വിദഗ്ദ്ധനായ വോംഗ് 2011 മുതൽ പാർലമെന്റ് അംഗമാണ്. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് വ്യാപാരം, ധനം, ആരോഗ്യം തുടങ്ങിയ മന്ത്രാലയങ്ങളിൽ ഉന്നത പദവികൾ വഹിച്ചു. അടുത്ത വർഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ പീപ്പിൾസ് ആക്ഷൻ പാർട്ടിയെ നയിക്കുക എന്നതാണ് ലോറൻസ് വോംഗിന്റെ പ്രധാന ദൗത്യം. മുൻ പ്രധാനമന്ത്രി ലീ സിയൻ ലൂംഗ് ( 72 ) കഴിഞ്ഞ ദിവസം പദവി ഒഴിഞ്ഞിരുന്നു. ലീ ക്യാബിനറ്റിൽ മുതിർന്ന മന്ത്രിയായി തുടരും. 2004ലാണ് ലീ സിംഗപ്പൂരിന്റെ മൂന്നാമത്തെ പ്രധാനമന്ത്രിയായി അധികാരമേറ്റത്.