മാഡ്രിഡ് : സ്പാനിഷ് ലാലിഗയിൽ ചാമ്പ്യൻപട്ടം ഉറപ്പിച്ചുകഴിഞ്ഞ റയൽ മാഡ്രിഡ് കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ അലാവ്‌സിനെ മറുപടിയില്ലാത്ത 5 ഗോളുകൾക്ക് കീഴടക്കി. റയലിന്റെ തടകത്തിൽ നടന്ന മത്സരത്തിൽ വിനീഷ്യസ് ജൂനിയർ ആതിഥേയർക്കായി 2 ഗോളുകൾ നേടി. ജൂഡ് ബെല്ലിംഗ്‌ഹാം, വൽവെർഡെ, ഗ്യുലെർ എന്നിവർ ഓരോതവണ ലക്ഷ്യം കണ്ടു.