jayaram-ramesh

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഹിന്ദു - മുസ്ലിം കാർഡ് പ്രയോഗിച്ചിട്ടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദത്തെ വിമർശിച്ച് കോൺഗ്രസ്. പ്രധാനമന്ത്രി കള്ളം പറയുമെന്ന് രാജ്യത്തിന് നന്നായി അറിയാമെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് എക്‌സിൽ കുറിച്ചു.

'പ്രധാനമന്ത്രി പെരുംനുണയനാണെന്ന് രാജ്യത്തിനറിയാം. നുണപറയുന്നതിൽ മോദി എത്രത്തോളം തരംതാഴ്ന്നിരിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഹിന്ദു-മുസ്ലിം രാഷ്ട്രീയം കളിക്കാറില്ലെന്ന പുതിയ അവകാശവാദം. മോദി എത്രമാത്രം വർഗീയതയുടെ ഭാഷയും ചിഹ്നങ്ങളും ഉപയോഗിച്ചെന്നും പ്രസ്താവനകൾ നടത്തിയെന്നുമുള്ള കാര്യം ജനത്തിനറിയാം. മോദിയുടെ ഓർമ്മയിൽ നിന്ന് ഇതെല്ലാം മായ്ച്ചുകളഞ്ഞാലും നമുക്കതിന് സാധിക്കില്ല. ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടിയെടുത്തില്ലെന്നും ജയറാം രമേശ് പറഞ്ഞു.