mamatha

കൊൽക്കത്ത: 'ഇന്ത്യ" മുന്നണിയെ പുറത്തു നിന്ന് പിന്തുണയ്ക്കുമെന്നും ആ മുന്നണിയിൽ ബംഗാൾ കോൺഗ്രസും സി.പി.എമ്മും ഉണ്ടാവില്ലെന്നും തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി പറഞ്ഞു. 'ഇന്ത്യ" മുന്നണിയെ പുറത്തു നിന്ന് കഴിയാവുന്ന രീതിയിലെല്ലാം പിന്തുണയ്‌ക്കും. തങ്ങൾ സർക്കാർ രൂപീകരിക്കും. ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ ബംഗാളിലെ അമ്മമാർക്കും സഹോദരിമാർക്കും പ്രശ്നങ്ങളുണ്ടാവില്ല.

100 തൊഴിൽദിന പദ്ധതിയിൽ ജോലി ചെയ്യുന്നവർക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വരില്ല. ബംഗാൾ കോൺഗ്രസും സി.പി.എമ്മും ബി.ജെ.പിക്കൊപ്പമാണ്. ഡൽഹിയിലെ കാര്യമാണ് താൻ പറയുന്നതെന്നും മമത പറഞ്ഞു.