modi

മുംബയ്: ഇന്ത്യാ സഖ്യം അധികാരത്തിൽ വന്നാൽ ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കും വ്യത്യസ്ത ബഡ്ജറ്റ് കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മുംബയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞു. മതത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിച്ചത് കോൺഗ്രസാണ്.

രാജ്യത്തിന്റെ വിഭവങ്ങളിൽ മുസ്ലിങ്ങൾക്കാണ് ആദ്യ അവകാശമെന്ന് കോൺഗ്രസ് സർക്കാർ തുറന്നു പറഞ്ഞിരുന്നു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ഇക്കാര്യം പറഞ്ഞ യോഗത്തിൽ താനുമുണ്ടായിരുന്നു. അന്നുതന്നെ തന്റെ എതിർപ്പ് അറിയിച്ചു. ഇന്ത്യാ സഖ്യവും രാഹുൽ ഗാന്ധിയും മതത്തിന്റെ പേരിൽ രാഷ്ട്രീയം കളിക്കുകയാണെന്നും മോദി ആരോപിച്ചു. രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലിയിൽ മോദി നടത്തിയ പ്രസംഗവും വിവാദമായിരുന്നു.