neeraj

ഭുവനേശ്വർ: ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്സ് മത്സരത്തിൽ ജാവലിൻ ത്രോയിൽ മത്സരിക്കാനിറങ്ങിയ ഇന്ത്യയുടെ ഇതിഹാസ താരം നീരജ് ചോപ്ര പ്രീതിക്ഷിച്ച പോലെ സ്വർണം എറിഞ്ഞിട്ടു. 82.27 മീറ്റർ ദൂരത്തേയ്ക്ക് ജാവലിൻ എറിഞ്ഞാണ് നീരജ് സ്വർണം സ്വന്തമാക്കിയത്. 82.06 മീറ്റർ എറിഞ്ഞ ഡി.പി മനു വെള്ളിയും ഉത്തം പാട്ടീൽ ( മ78.39 മീറ്റർ) വെങ്കലവും സ്വന്തമാക്കി. നാലാമത്തെ ശ്രമത്തിലാണ് നീരജ് സ്വർണമുറപ്പിച്ച ഏറ് എറിഞ്ഞത്. മികച്ച പ്രകടനം പുറത്തെടുക്കാനായില്ലെങ്കിലും മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയിൽ മത്സരിക്കാനിറങ്ങിയ നരീജിന് സുവർണ നേട്ടത്തോടെ ജയിച്ചു കയറാനായി. സ്വർണം ഉറപ്പച്ചിതോടെ അവസാന റൗണ്ട് നീരജ് എറിഞ്ഞില്ല.2021 മാർച്ച് 17ന് ഫെഡറേഷൻ കപ്പിൽ തന്നെയാണ് ഇതിന് മുമ്പ് നീരജ് മത്സരിക്കാനിറങ്ങിയത്. അന്നും താരത്തിനായിരുന്നു സ്വർണം. എറിഞ്ഞത് 87.80 മീറ്ററായിരുന്നു. 89.94 മീറ്ററാണ് നീരജിന്റെ പേഴ്സണൽ ബെസ്റ്റ്.

കഴിഞ്ഞയാഴ്ച ദോഹ ഡയമണ്ട് ലീഗിൽ 88.36 മീറ്റർ എറിഞ്ഞ് വെള്ലി നേടിയ ശേഷമാണ് നീരജ് ഇന്നലെ ഭുവനേശ്വറിനെ കലിംഗ സ്റ്റേഡിയത്തിൽ മത്സരിക്കാനിറങ്ങിയത്.

അതേസമയം ഒഡിഷക്കാരനും ഏഷ്യൻ ഗെയിംസിലെ വെള്ളി മെഡൽ ജേതാവുമായ കിഷോർ കുമാർ ജെന ഇന്നലെ പാടെ നിറം മങ്ങി. മൂന്ന് ശ്രമങ്ങൾ ഫൗളാക്കിയ ജെനയുടെ മികച്ച 75.49 മീറ്റർ മാത്രമായിരുന്നു. ജെനയും നീരജും നേരത്തേ തന്നെ ഒളിമ്പിക്സിന് യോഗ്യത ഉറപ്പാക്കിയിരുന്നു.