കട്ടപ്പന : പോക്‌സോ കേസിലെ അതിജീവിതയായ 18കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരണ കാരണം ആത്മഹത്യെന്ന് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. ചൊവ്വാഴ്ച രാവിലെ 10.30 ഓടെയാണ് പോക്‌സോ കേസിൽ അതിജീവിതയായ യുവതിയെ കിടപ്പ് മുറിയിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ ഇലാസ്തിക് സ്വഭാവമുള്ള ചുമന്ന ബെൽറ്റ് മുറുകിയ നിലയിലായിരുന്നു. രാവിലെ യുവതി ഉണരാത്തതിനെ തുടർന്ന് വീട്ടുകാർ വിളിച്ചുണർത്താൻ പോയപ്പോയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോസ്റ്റ്‌മോർട്ടം നടത്തിയപ്പോഴും പ്രാഥമികാന്വേഷണത്തിലും കൊലപാതകത്തിലേയ്ക്ക് നയിക്കുന്ന തെളിവുകൾ കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് പൊലീസ് ആത്മഹത്യ എന്ന നിഗമനത്തിലെത്തിയത്.