qatar

കേരളത്തിൽ ഇപ്പോൾ അഡ്‌മിഷൻ ചർച്ചകളാണ് നടക്കുന്നത്. പത്താം കളാസ് വിജയിച്ചവർ പ്ളസ് വണ്ണിലേക്കും, ഹയർ സെക്കൻഡറി വിജയിച്ചവർ ബിരുദതലത്തിലേക്കും അഡ്‌മിഷനായി തയ്യാറെടുപ്പുകൾ നടത്തികൊണ്ടിരിക്കുന്നു. മറ്റൊരു വിഭാഗം പഠനത്തെ തുടർന്നുള്ള ജോലി അന്വേഷണത്തിലേക്കും കടന്നിരിക്കുകയാണ്. അത്തരക്കാർക്കായി ഖത്തറിൽ ഒരു അവസരം ഒരുങ്ങിയിരിക്കുകയാണ്. ഗൃഹനിർമ്മാണ രംഗത്തെ സജീവ സാന്നിദ്ധ്യമായ ഫിറോസ് ആണ് തന്റെ സോഷ്യൽ മീഡിയ ഗ്രൂപ്പിലൂടെ വിവരം പങ്കുവച്ചത്. കൂടുതൽ ആമുഖമില്ലാതെ ഫിറോസിന്റെ ഫേസ്ബുക്ക് പോസ്‌റ്റിലേക്ക് കടക്കാം.

''കുറച്ച്‌ ദിവസങ്ങൾക്ക്‌ മുൻപ്‌ ഖത്തറിലേക്ക്‌ പോകാൻ തീരുമാനിച്ച സമയത്ത്‌ ഖത്തറിലുള്ള സുഹ്യത്തുക്കൾ ഒന്നടങ്കം പറഞ്ഞൊരു കാര്യമാണു അവിടത്തെ ജോബ്‌ മാർക്കറ്റും അതിനോട്‌ ബന്ധപെട്ട്‌ ജോലി പോയവരുടെ കണക്കും കൂടെ മാർക്കറ്റിന്റെ ഇടിവും.

ഒരുപാട്‌ പേർക്ക്‌ ജോലി നഷ്‌ടമായി , ബിസിനസ് സ്ഥാപനങ്ങൾ പൂട്ടി, ചെക്കുകൾ മടങ്ങിയത്‌ കൊണ്ട്‌ കേസുകൾ വന്നു തുടങ്ങിയ വിഷമ അവസ്ഥകൾ.

ഞാൻ ഖത്തറിൽ ഉണ്ടായിരുന്ന സമയത്ത്‌ ഓയിൽ & ഗ്യാസ്സ്‌ ഫീൽഡിൽ ആണു ജോലി ചെയ്തിരുന്നത്‌, അത്‌ കൊണ്ട് ആയിരിക്കാം ഒരുപാട്‌ വർഷങ്ങൾ ഒരേ സ്ഥാപനത്തിൽ തന്നെ സ്ഥിരമായി ഒരുപാട്‌ വർഷക്കാലം ജോലി ചെയ്യാൻ കഴിഞ്ഞത്‌.

കഴിഞ്ഞ ആഴ്ചയിലെ ഖത്തർ വിസിറ്റിന്റെ ഇടയിലാണു ഒരു വർഷക്കാലം ഞാൻ ജോലി ചെയ്തു റിസൈൻ ചെയ്തു പോന്ന ആ പഴയ സ്ഥലത്തെ എന്റെ കൂടെ ഉണ്ടായിരുന്ന എറിക്ക്‌ എന്ന ഫിലിപ്പീൻകാരനെ കാണാൻ പോയത്‌, അതു വരെ കേട്ട കഥ ആയിരുന്നില്ല അവിടുന്ന് കേട്ടതും കണ്ടതും.

ഞാൻ വരുമ്പോൾ ഉണ്ടായിരുന്ന ഓഫീസ്‌ അല്ലായിരുന്നു അത്‌, ഒരു നാലിരട്ടി എങ്കിലും അവിടത്തെ സ്റ്റാഫിന്റെ എണ്ണത്തിൽ വർദ്ധനവ്‌ വന്നിട്ടുണ്ട്‌, നിലവിൽ പുതിയ അഞ്ച്‌ പ്രോജക്റ്റുകൾ വന്നിട്ടുണ്ട്‌, ഈ മാസം പുതിയ പ്രോജക്റ്റുകൾ അവാർഡ് ആവാൻ പോകുന്നു, എല്ലാവർക്കും സന്തോഷവും കൂടെ തിരക്കും.

എറിക്കിനെ കണ്ട്‌ കഴിഞ്ഞാണു അവിടത്തെ എഞ്ചീനിയറിഗ്‌ മാനേജരെ കാണാൻ പോയത്‌.

ആദ്യം എന്നെ മനസിലായില്ലെങ്കിലും എന്റെ Employment ID നമ്പറും മറ്റും പറഞ്ഞപ്പോൾ ആണ് ആശാന്റെ മുഖമൊന്ന് പ്രകാശിച്ചത്‌, നാട്ടിലാണെന്നും ബിസിനസ് ആവിശ്യത്തിനാണ് ഖത്തറിൽ വന്നതെന്നും പറഞ്ഞപ്പോൾ ആശാന്റെ മുഖത്തൊരു മ്ലാനത.

പ്രശ്നം മറ്റൊന്നും അല്ല, ഞാൻ ജോലി അന്വേഷിച്ച് വന്നതാണെന്നാണു അദ്ദേഹം ആദ്യം കരുതിയത്‌, എങ്കിലും പ്രതീക്ഷ കൈ വിടാതെ " നല്ലൊരു സാലറി, ഫാമിലി സ്റ്റാറ്റസ്സ്‌, 6 മാസത്തിൽ ടിക്കറ്റ്‌ " തുടങ്ങി ഒരുപാട്‌ ഓഫറുകൾ അദ്ദേഹം നിമിഷ നേരങ്ങൾക്കുള്ളിൽ എനിക്ക്‌ വാക്കാൽ തന്നു കൊണ്ടിരുന്നു.

അദ്ദേഹത്തിന്റെ ലക്ഷ്യം നടക്കില്ലായെന്ന് കണ്ടപ്പോൾ അദ്ദേഹം ഒരു സഹായം ചോദിച്ചു.

" ഫിറോസ്‌, ഓയിൽ & ഗ്യാസ്സ്‌ ഫീൽഡിൽ ഡിസൈൻ എക്സ്പീരിയൻസ്സുള്ള ആരെയെങ്കിലും നിനക്കറിയുമെങ്കിൽ ദയവായ്‌ അവരുടെ CV എനിക്ക്‌ അയക്കുമൊ , അവർക്ക്‌ ഒരു ജോലി ഉറപ്പായും ഞാൻ നൽകാം "

പ്ലസ്റ്റു 2 കഴിഞ്ഞ്‌ കാര്യമായ ഒരു ലക്ഷ്യവും നിങ്ങളുടെ അനിയനൊ അനിയത്തിക്കൊ കുഞ്ഞുങ്ങൾക്കൊ ഇല്ലായെങ്കിൽ ഞാൻ അവർക്ക്‌ തിരഞ്ഞെടുക്കാൻ പറ്റുന്ന ഒരു കോഴ്സ്സ്‌ പറഞ്ഞു തരാം.

Mechanical / Electrical / Civil എഞ്ചീനിയറിഗിൽ ഡിപ്ലോമ അല്ലങ്കിൽ ITI അതുമില്ലെങ്കിൽ Draughtsman കോഴ്സ്സ്‌ കൂടെ Auto CAD.

ഇത്‌ കഴിഞ്ഞാൽ ഇവിടെയൊ അല്ലങ്കിൽ വിദേശത്തൊ ഒരു ജോലി ഉറപ്പാണു, ഹാർഡ്‌ വർക്ക്‌ ചെയ്യുന്ന വ്യക്തിയാണെങ്കിൽ ജോലിയിൽ പ്രമോഷനും ലഭിച്ചു കൊണ്ടിരിക്കും " ഈ എളിയവനെ പോലെ "

ഈ പോസ്റ്റിലൂടെ നാട്ടിലെയും വിദേശത്തെയും ജോബ്‌ ഓഫറുകൾ ആണു നൽകുന്നത്‌.

നിങ്ങൾക്ക്‌ നാട്ടിൽ ഒരു Draughtsman ജോലി ആവിശ്യമുണ്ടെങ്കിൽ (Fresh or Experienced) എന്റെ ഈ നമ്പറിലേക്ക്‌ വാട്ട്സാപ്പ്‌ ചെയ്യുക.

നമ്പർ : https://wa.link/clv1zw

ഇനി നിങ്ങൾക്ക്‌ ജോലി വേണ്ടത്‌ ഖത്തറിൽ ആണെങ്കിൽ " ഓയിൽ & ഗ്യാസ്സ്‌ ഫീൽഡിൽ ഡിസൈൻ എക്സ്പീരിയൻസ്സുള്ള ആളാണെങ്കിൽ മാത്രം മാത്രം നിങ്ങളുടെ CV എനിക്ക്‌ അയക്കാം, മറ്റുള്ളവർ ദയവായ്‌ മറ്റൊരു അവസരം വരുന്നത്‌ വരെ ഒന്ന് ക്ഷമിക്കണം.

നിങ്ങൾ CV അയക്കേണ്ട നമ്പർ : https://wa.link/748km8

നന്ദി

ഫിറോസ് ''