അശ്വതി: പുതിയ ഗൃഹനിർമ്മാണം തുടങ്ങും. പൂർവകാല സുഹൃത്തുക്കളെ കണ്ടുമുട്ടിയേക്കും. ചെലവുകളിൽ സൂക്ഷ്മത പുലർത്തണം. കുടുംബസൗഖ്യത്തിനും ധനധാന്യ വർദ്ധനവിനും കർമ്മഗുണ പ്രാപ്തിക്കും യോഗം. ഭാഗ്യദിനം ചൊവ്വ.
ഭരണി: വസ്തുവോ വാഹനമോ വാങ്ങാനിടയുണ്ട്. ധനദുർവ്യയം,യാത്രാക്ലേശം വിദ്യാഭ്യാസ കാര്യങ്ങളിൽ അലസത എന്നിവ അനുഭവപ്പെടാം. പ്രണയ ലാഭത്തിലും ദാമ്പത്യ സ്വരചേർച്ചയ്ക്കും സാദ്ധ്യത. വലിയ പദ്ധതികളിൽ നിന്ന് അകലം പാലിക്കണം. ഭാഗ്യദിനം തിങ്കൾ.
കാർത്തിക: ഉദ്യോഗപ്രാപ്‌തി നേടും. പ്രതീക്ഷിച്ചിരിക്കാത്ത ധനം കൈയിൽ വന്നുചേരും. അഷ്ടലക്ഷ്‌മി മന്ത്രം നിത്യവും ജപിക്കുന്നത് നല്ലതാണ്. വിദ്യാർത്ഥികൾക്ക് ആഗ്രഹിച്ചപോലെ കാര്യങ്ങൾ നടക്കും. ബന്ധുഗൃഹ സന്ദർശനത്തിന് സാദ്ധ്യത. അപ്രതീക്ഷിത തടസങ്ങൾക്കും സാദ്ധ്യത. സൈനിക പൊലീസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ശുഭകരമായ കാലം. ഭാഗ്യദിനം വ്യാഴം.
രോഹിണി: യാത്രയ്‌ക്കും കച്ചവടത്തിനും അനുകൂലമായ സമയം. കുടുംബത്തിൽ മനസമാധാനം കൈവരും. സമൂഹമാദ്ധ്യമങ്ങൾ വഴിയുള്ള സംരംഭങ്ങൾക്ക് കൂടുതൽ പിന്തുണ ലഭിക്കും. പണമിടപാടുകളിൽ ശ്രദ്ധിക്കണം. സുഹൃത്തുക്കളിൽ നിന്ന് തിരിച്ചടിയുണ്ടായേക്കാം. ഭാഗ്യദിനം വ്യാഴം.
മകയീരം: പ്രവർത്തന മികവിന് സഹപ്രവർത്തകരുടെ അംഗീകാരം ലഭിക്കും. സാമ്പത്തിക നില വിലയിരുത്തി ചെലവ് നിയന്ത്രിക്കും. സത്കീർത്തി, ഉദ്യോഗലബ്ധി, സ്ഥാനലാഭം എന്നിവയ്ക്ക് യോഗം. അന്യദേശവാസത്തിനും സാദ്ധ്യത.വിദ്യാഭ്യാസ കാര്യങ്ങളിലെ അലസത തിരിച്ചടിയുണ്ടാക്കാം. ഭാഗ്യദിനം ഞായർ.
തിരുവാതിര: കലാരംഗത്ത് മുന്നേറ്റമുണ്ടാകും. വരവിനൊത്ത് ചെലവ് നടത്താൻ ശ്രമിക്കണം. മാതാവിന്റെ ആരോഗ്യകാര്യത്തിൽ പ്രത്യേക ശ്രദ്ധവേണം. ഊഹകച്ചവടങ്ങളിൽ പണം നിക്ഷേപിക്കാതെ സൂക്ഷിക്കണം. വസ്തുവിഷയത്തിൽ വാഗ്വാദത്തിന് സാദ്ധ്യത. ഭാഗ്യദിനം വെള്ളി.
പുണർതം: കടം നൽകിയ പണം തിരികെ ലഭിക്കും. സന്താനലബ്‌ധിയുണ്ടാകും. പുതിയ വാഹനം വാങ്ങുന്നതിന് തീരുമാനം. പുതിയ ജോലിയ്ക്ക് അവസരം.ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തണം. ഭാഗ്യദിനം ബുധൻ.
പൂയം: കുടുംബത്തിന് സൗഖ്യമുണ്ടാകും. ബിസിനസ് ചെയ്യുന്നവർക്കും വിദേശത്ത് ജോലി ചെയ്യുന്നവർക്ക് വാരം അനുകൂലം. മേലുദ്യോഗസ്ഥരുമായി കലഹത്തിന് സാദ്ധ്യത.ദൂരയാത്രകൾ ആവശ്യമായിവരും. താത്ക്കാലിക ജോലി ലഭിക്കും. ആശുപത്രി സന്ദർശനം നടത്തും. ഭാഗ്യദിനം തിങ്കൾ.
ആയില്യം: വിദേശരാജ്യങ്ങൾ സന്ദർശിക്കാൻ അവസരമുണ്ടാകും. സന്താനങ്ങൾ പരീക്ഷകളിൽ ഉന്നതവിജയം നേടും. ദാമ്പത്യപരമായി ചെറിയ അസ്വസ്ഥതകൾ നേരിടും. കുടുംബാംഗങ്ങൾക്കൊപ്പം യാത്ര പോകാനിടയുണ്ട്. അധിക ചെലവുകൾ നിയന്ത്രിക്കണം. ഭാഗ്യദിനം ശനി.
മകം: വിദ്യാഗുണ പ്രാപ്തിയുണ്ടാകും. ഊഹക്കച്ചവടത്തിൽ നേട്ടമുണ്ടാകും. കുടുംബത്തിലോ തൊഴിൽ മേഖലയിലോ തർക്കങ്ങൾ ഉണ്ടാകാനിടയുണ്ട്. കർമ്മരംഗത്ത് മന്ദഗതി അനുഭവപ്പെടാം. ത്രിദോഷകോപത്തിനും യാത്രാക്ലേശത്തിനും സാദ്ധ്യത. വിശ്വസ്തരിൽ നിന്ന് വഞ്ചനയുണ്ടാകാനിടയുണ്ട്. ഭാഗ്യദിനം ഞായർ.
പൂരം: തീരുമാനിച്ച കാര്യങ്ങൾ നടപ്പിലാക്കും. ഔദ്യോഗികരംഗത്ത് ചില സമ്മർദ്ദങ്ങൾവരാം. കുടുംബപരമായി തർക്കങ്ങൾ ഉണ്ടാകാനിടയുണ്ട്. ബന്ധുജനങ്ങളിൽ നിന്ന് സഹായങ്ങൾ ലഭിക്കും. ഉദ്യോഗത്തിൽ സ്ഥാനചലനത്തിനോ തടസങ്ങൾക്കോ സാദ്ധ്യത. ഭാഗ്യദിനം വെള്ളി.
ഉത്രം: കുടുംബസൗഖ്യത്തിനും വസ്തുവാഹനലാഭത്തിനും യോഗമുണ്ട്. സന്താനങ്ങൾക്ക് ഉന്നതിക്ക് സാദ്ധ്യത. സത്കീർത്തി നേടാനിടയുണ്ട്. ഊഹക്കച്ചവടം ധനനഷ്ടമുണ്ടാക്കും. നേത്രരോഗം ബുദ്ധിമുട്ടിച്ചേക്കാം. പ്രവാസജീവിതത്തിന് യോഗമുണ്ട്. ഭാഗ്യദിനം ബുധൻ
അത്തം: ശുഭകരമായ വാർത്തകേൾക്കാനിടയുണ്ട്. കലാരംഗത്ത് ഉയർച്ചയ്ക്ക് സാദ്ധ്യതയുണ്ടാകും. ഗൃഹനിർമ്മാണം താത്കാലികമായി നിർത്തേണ്ട സാഹചര്യമുണ്ടായേക്കാം. കുടുംബത്തിൽ സമാധാനത്തിനും ബന്ധുക്കളുടെ സഹായവും ലഭിക്കും. നാഡീ സംബന്ധമായ രോഗങ്ങളെ കരുതിയിരിക്കണം.ഭാഗ്യദിനം വ്യാഴം
ചിത്തിര: അപ്രതീക്ഷിതമായ ധനലാഭമുണ്ടാകും. കാർഷിക രംഗത്ത് അഭിവൃദ്ധിയ്ക്ക് സാദ്ധ്യത. കുടുംബകാര്യങ്ങളിൽ നേട്ടമുണ്ടാകും. അനാവശ്യ ചെലവുകൾ നിയന്ത്രിക്കണം. ജോലി കാര്യങ്ങളിൽ അശ്രദ്ധ വരാതെ പ്രയത്നിക്കണം. ഭാഗ്യദിനം ഞായർ.
ചോതി: മത്സരപരീക്ഷകളിൽ ഉയർന്ന വിജയം നേടും. പൊതുവേദികളിൽ ആദരിക്കപ്പെടും. പുതിയ വാഹനം വാങ്ങാൻ യോഗമുണ്ട്. സ്വന്തം കാര്യങ്ങൾക്കായി സമയം മാറ്റിവെയ്ക്കണം. തൊഴിൽലബ്ദിക്കും ധനനേട്ടത്തിനും സാദ്ധ്യത. ഭാഗ്യദിനം ബുധൻ.
വിശാഖം: ഉദ്യോഗലബ്ദിക്കും ധനനേട്ടത്തിനും സാദ്ധ്യത. ശ്രദ്ധക്കുറവ് മൂലം ധനനഷ്ടമുണ്ടായേക്കാം. മത്സരങ്ങളിലും ഇന്റർവ്യൂ, പരീക്ഷകളിലും വിജയം. മൃഗങ്ങളുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടും. ബന്ധുക്കൾ ശത്രുക്കളായി മാറാതെ സൂക്ഷിക്കണം. പൂജാദികർമ്മങ്ങൾക്കായി നല്ല തുക ചെലവഴിക്കും. ഭാഗ്യദിനം വെള്ളി.
അനിഴം: സാമ്പത്തികരംഗത്ത് അഭിവൃദ്ധി ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ആരോഗ്യകാര്യത്തിൽ കരുതൽ വേണം. വിനോദയാത്ര പോകാൻ അവസരം ലഭിക്കും. സർപ്പ ദംശനമേൽക്കാതെ സൂക്ഷിക്കണം. ശാരീരിക അസ്വസ്ഥകൾ ഉാണ്ടാകാനിടയുണ്ട്. ഭാഗ്യദിനം ശനി
തൃക്കേട്ട: തൊഴിൽരംഗത്ത് ഉയർച്ച വന്നുചേരും. പുണ്യകർമ്മങ്ങളിൽ പങ്കെടുക്കും. മകളുടെ വിവാഹകാര്യത്തിൽ ശുഭതീരുമാനം. ജോലിയിൽ ഉയർച്ചയുണ്ടാകും. അനാവശ്യ ചെലവുകൾ വരാനിടയുണ്ട്. യാത്രാക്ലേശം അനുഭവപ്പെടാം. അസത്യപ്രചരണം മൂലം മനോവിഷമുണ്ടാക്കും. ഭാഗ്യദിനം തിങ്കൾ.
മൂലം: ബന്ധുജനങ്ങളുടെ പ്രീതി നേടും. ദീർഘകാല സൗഹൃദങ്ങൾ പ്രണയത്തിലേക്ക് മാറാനിടയുണ്ട്. സാമ്പത്തിക തകർച്ചയ്ക്ക് സാദ്ധ്യത. ക്ഷേത്രങ്ങൾ സന്ദർശിക്കും. സുഹൃത്തുക്കളിൽ നിന്ന് ഗുണമുണ്ടാകും. ദുശീലങ്ങൾക്ക് അടിമപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. ഭാഗ്യദിനം വ്യാഴം.
പൂരാടം: കലാകായികരംഗത്ത് നല്ല സമയം. പരീക്ഷകളിൽ മികച്ചവിജയം നേടും. അപകീർത്തിക്ക് സാദ്ധ്യതയുണ്ട്. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും. സന്താനലബ്ധിയുണ്ടാകും. ഊഹക്കച്ചവടത്തിലും നറുക്കെടുപ്പുകളിലും ധനനേട്ടത്തിന് അവസരം. ഭാഗ്യദിനം വെള്ളി.
ഉത്രാടം: പ്രതീക്ഷിക്കാത്ത നേട്ടങ്ങൾ കൈവരും. കലാപരമായി നല്ലകാലം. സഹോദരങ്ങളിൽ നിന്ന് ഗുണാനുഭവങ്ങളുണ്ടാകും. വിദ്യാർത്ഥികൾ പരീക്ഷാവിജയം കൈവരിക്കും. ദാമ്പത്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണം. ഭാഗ്യദിനം ചൊവ്വ.
തിരുവോണം: ദീർഘകാലമായി കാണാൻ ആഗ്രഹിച്ചിരുന്നവരെ കണ്ടുമുട്ടാനിടയുണ്ട്. ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധവേണം. പ്രണയത്തിൽ അപ്രതീക്ഷിത തിരിച്ചടിയുണ്ടാകും. സൗന്ദര്യസംരക്ഷണത്തിന് പ്രാധാന്യം നൽകും. കലാകായിക രംഗങ്ങളിൽ വിജയം. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും. ഭാഗ്യദിനം ബുധൻ
അവിട്ടം: ഐശ്വര്യവും സ്ഥാനലബ്ധിയും കൈവരും. കുടുംബാംഗങ്ങളുടെ പ്രശ്നങ്ങൾ സമചിത്തതയോടെ കേൾക്കും. അന്യനാട്ടിൽ നിന്നും നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കേണ്ടി വന്നേക്കാം. ധനധാന്യ വർദ്ധനവിനും വ്യവഹാര വിജയത്തിനും യോഗം. ഭാഗ്യദിനം ശനി.
ചതയം: സാമ്പത്തിക രംഗത്ത് അഭിവൃദ്ധിയുണ്ടാകും. സത്കീർത്തി നേടാനിടയുണ്ട്. ശരീരസംരക്ഷണത്തിന് മുൻതൂക്കം നൽകും. രാഷ്ട്രീയത്തിലും കലകളിലും ശോഭിക്കും. ദമ്പതിമാർക്ക് ഒരുമിച്ച് താമസിക്കാൻ തക്കവണ്ണം ഉദ്യോഗമാറ്റം ഉണ്ടാകും.ആരാധാനാലയങ്ങൾ സന്ദർശിക്കും.ഭാഗ്യദിനം ഞായർ
പൂരുരൂട്ടാതി: ഗൃഹനിർമ്മാണത്തിലെ തടസ്സം നീങ്ങും. ഉദ്യോഗസ്ഥരുടെ ജോലിഭാരം കൂടിയേക്കാം. ബന്ധു ജനങ്ങളുടെ പ്രീതി നേടിയെടുക്കാൻ സാധിക്കും. കുട്ടികളുടെ ഭാവികാര്യങ്ങളിൽ തീരുമാനങ്ങളെടുക്കും. കുടുംബത്തോടൊപ്പം തീർത്ഥാടനത്തിന് പോകാൻ പദ്ധതിയിടും. ഭാഗ്യദിനം ബുധൻ.
ഉത്തൃട്ടാതി: വീട്ടിൽ മംഗളകർമ്മങ്ങൾ നടക്കും. ഭാഗ്യപരീക്ഷണങ്ങൾ വിജയപ്രദമാക്കും. നല്ലകാര്യങ്ങൾക്കായി പണം മുടക്കും. കൃഷി ലാഭകരമാകും. കുടുംബപരമായ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. പുതിയ തീരുമാനങ്ങൾ ഗുണം ചെയ്യും. ആരോഗ്യം മെച്ചപ്പെടും. ഭാഗ്യദിനം തിങ്കൾ.
രേവതി: ഏറ്റെടുത്ത ജോലികൾ കൃത്യസമയത്ത് പൂർത്തിയാക്കും. ദൂരയാത്രകൾ ഗുണകരമാകും. ശമ്പള വർദ്ധനവുണ്ടാകും. ശത്രുക്കൾ മിത്രങ്ങളായി മാറും. സാഹിത്യരംഗത്ത് പ്രവർത്തിക്കുന്നവർ ആദരിക്കപ്പെടും. സത്കർമ്മങ്ങൾ ചെയ്യും. പുതിയ സൗഹൃദങ്ങൾ ഉടലെടുക്കും. ഭാഗ്യദിനം വ്യാഴം.