idiot-syndrome

വയറ്റിൽ ചെറിയ ഒരു വേദന വന്നാൽ അത് എന്തുകൊണ്ടാണെന്ന് ഗൂഗിളിൽ തിരഞ്ഞ് ക്യാൻസറാണെന്ന് വിശ്വസിക്കുന്ന ഒരു വിഭാഗം ആളുകൾ നമ്മുടെ സമൂഹത്തിൽ ഉയർന്നുവരുന്നുണ്ട്. ഗൂഗിൾ എന്തു പറഞ്ഞാലും അത് സത്യമാണെന്നാണ് അവരുടെ വിശ്വാസം. എന്നാൽ ഇത് എന്തൊക്കെ പ്രത്യേഘാതങ്ങളാണ് വരുത്തിനവയ്ക്കുന്നതെന്ന് നമ്മൾ ചിന്തിച്ചിട്ടുണ്ടോ?

മനുഷ്യന്റെ ആരോഗ്യം, രോഗനിർണയം, മരുന്ന് എന്നിവയ്ക്ക് പോലും കൂടുതൽ പേരും ഗൂഗിളിനെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്. ഒരു ചെറിയ പനിയോ തുമ്മലോ വന്നാൽ വരെ രോഗലക്ഷണങ്ങൾ വച്ച് ഗൂഗിലിൽ തിരയുകയും അതിൽ നിർദേശിക്കുന്ന ചില മരുന്നുകളും മറ്റും വാങ്ങി സ്വയം ഡോക്ടറാകുകയാണ് പലരും. എന്നാൽ ഈ ശീലം നമ്മുക്ക് വളരെ ദോഷകരമാകുമെന്നാണ് പുതിയ പഠന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതിനെ 'ഐഡിഐഒടി സിൻഡ്രോം (IDIOT syndrome)​' എന്ന് അറിയപ്പെടുന്നു.

idiot-syndrome

ഐഡിഐഒടി സിൻഡ്രോം

'Internet Derived Information Obstruction Treatment' എന്നാണ് ഇതിന്റെ മുഴുവൻ പേര്. അസുഖങ്ങൾ വരുമ്പോൾ ഇത്തരത്തിൽ ഇന്റർനെറ്റിൽ തിരഞ്ഞ് സ്വയം ചികിത്സിക്കുന്നത് ശരിയായ വെെദ്യസഹായം തേടുന്നതിൽ നിന്ന് രോഗികളെ തടയുന്നതായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് 2022 പുറത്തിറങ്ങിയ ജേണലായ ക്യൂറസിൽ പറയുന്നു. എപ്പോഴും രോഗങ്ങൾക്ക് ഓൺലെെനിൽ തിരഞ്ഞ് സ്വയം ചികിത്സിക്കുന്നത് അപകടങ്ങൾക്ക് കാരണമാകാം. ഒരു ഡോക്ടറെ നേരിട്ട് കണ്ട് രോഗം നിർണയിച്ച് മരുന്ന് കഴിക്കുന്നത് പോലെയല്ല, ഓൺലെെനിലൂടെ നമ്മൾ കണ്ടെത്തുന്ന പ്രതിവിധി. ചിലപ്പോൾ ഇത് രോഗിക്ക് പാർശ്വഫലം ഉണ്ടാകുന്നു.

ഓരോ ആഴ്ചയും രണ്ടോ മൂന്നോ രോഗികൾ ഡോക്ടർ നൽകുന്ന കുറിപ്പടികൾക്ക് പകരം ഇന്റർനെറ്റിലെ അപൂർണമായ അറിവിന്റെ അടിസ്ഥാനത്തിൽ സ്വയം ചികിത്സ നടത്തുന്നതായി കിംഗ് ജോർജ്ജ് മെഡിക്കൽ യൂണിവേഴ്സിറ്റിലെ റെസ്പിറേറ്ററി മെഡിസിൻ മുൻ മേധാവി പ്രൊഫസർ രാജേന്ദ്ര പ്രസാദ് ടെെംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

idiot-syndrome

എങ്ങനെ വ്യക്തികളെ ബാധിക്കുന്നു

ഡോക്ടർമാരുടെ സഹായം തേടാതെ ഓൺലെെനിൽ സ്വയം ചികിത്സ തിരഞ്ഞെടുക്കുന്നവർ പിന്നെയും അങ്ങനെ തന്നെ ചെയ്യാനുള്ള ഒരു മാനസികാവസ്ഥയിൽ എത്തുന്നു. എന്നാൽ ഇത് രോഗിയുടെ ആരോഗ്യത്തെ വലിയ രീതിയിൽ ബാധിക്കുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

ആരോഗ്യവിവരങ്ങൾ ഓൺലെെനിൽ തിരയുമ്പോൾ രോഗലക്ഷണങ്ങൾ വേഗത്തിൽ മനസിലാക്കാൻ കഴിയുന്നു. എന്നാൽ ഇത് തെറ്റായ വിവരങ്ങൾക്കും അനാവശ്യ മരുന്നുകൾ കഴിക്കുന്നതിലും കൊണ്ട് എത്തിക്കുമെന്ന് ബംഗളൂരു സ്പർഷ് ഹോസ്‌പിറ്റലിലെ ഇന്റേണൽ മെഡിസിൻ ആൻഡ് എച്ച്ഐവി മെഡിസിനിലെ സീനിയർ കൺസൾട്ടന്റ് ഡോക്ടർ നരേന്ദ്ര പ്രസാദ് എബിപി ന്യൂസിനോട് വ്യക്തമാക്കി. ഇന്റർനെറ്റിൽ അനവധി വിവരങ്ങൾ ഉണ്ട്. എന്നാൽ അത് എല്ലായ്‌പ്പോഴും കൃത്യമാവണമെന്നില്ലെന്നാണ് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്.

idiot-syndrome

നമ്മൾ കൊടുക്കുന്ന വിവരങ്ങൾ അനുസരിച്ചാണ് മറ്റ് ഡാറ്റകൾ ലഭിക്കുന്നത്. അതിനാൽ തന്നെ നമ്മുടെ ശരിയായ രോഗമാണ് അതെന്ന് നിർണായിക്കാൻ കഴിയില്ല. ഓൺലെെനിൽ തിരയുമ്പോൾ തെറ്റായ ആരോഗ്യ പരിപാലന വിവരങ്ങൾ ലഭിക്കുന്നതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ആശങ്ക ഉയർത്തിയിരുന്നു. ഇത്തരം തെറ്റായ വിവരങ്ങളെ അടിസ്ഥാനമാക്കി ജനങ്ങൾ ചെയ്യുന്ന പ്രവൃത്തി അവരുടെ ജീവൻ വരെ അപകടത്തിലാക്കാം.

എങ്ങനെ തടയാം

ഓൺലെെനായി തിരഞ്ഞ് ചികിത്സിക്കുന്ന രീതി സ്വയം നിർത്താൻ ശ്രമിക്കുക. ഓൺലെെനിലെ സർക്കാർ വെബ്‌സെെറ്റുകളും മറ്റും പിന്തുടരണം. ഔദ്യോഗികമല്ലാത്ത മറ്റ് ആരോഗ്യ വെബ്സെെറ്റുകളിൽ കയറി നിങ്ങളുടെ രോഗ ലക്ഷണങ്ങൾ തിരയുമ്പോൾ അത് കൃത്യമായ വിവരം നൽകണമെന്നില്ല. നിങ്ങളുടെ രോഗവുമായി ബന്ധപ്പെട്ട സംശയങ്ങൾ തീർക്കാൻ ഏറ്റവും നല്ല വഴി ഒരു ഡോക്ടറെ സമീപിക്കുകയാണ്.

idiot-syndrome

രോഗലക്ഷണങ്ങൾ ശരിയായ രീതിയിൽ വിലയിരുത്താനും നിങ്ങളുടെ ആശങ്കകളക്കുറിച്ച് സംസാരിക്കാനും മികച്ച ചികിത്സ നൽകാനും ഡോക്ടർമാർക്ക് കഴിയും. ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ ഇന്റർനെറ്റ് സഹായം ഉപയോഗിക്കാം. എന്നാൽ രോഗനിർണായം ചികിത്സ എന്നിവയ്ക്ക് ഡോക്ടർമാരെ തന്നെ സമീപിക്കുക.