ഇന്ത്യയിലെ ഏറ്റവും വലിയ ശതകോടീശ്വരനും വ്യവസായിയുമായ മുകേഷ് അംബാനിയുടെയും കുടുംബത്തിന്റെയും വിശേഷങ്ങൾ എപ്പോഴും സോഷ്യൽ മീഡിയയിൽ ഇടംപിടിക്കാറുണ്ട്. അടുത്തിടെ മകൻ അനന്ത് അംബാനിയുടെ വിവാഹച്ചടങ്ങും ഇന്ത്യ മുഴുവൻ അതിശയത്തോടെയാണ് നോക്കി കണ്ടതാണ്. ഇപ്പോഴിതാ മുകേഷ് അംബാനിയുടെയും നിതാ അംബാനിയുടേയും മകൾ ഇഷാ അംബാനിയുടെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുന്നത്.
പിതാവിനെ പോലെ വ്യവസായ രംഗത്തും സജീവമാണ് ഇഷാ അംബാനി. കഴിഞ്ഞ വർഷം മുംബയിൽ ആരംഭിച്ച നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ ഒപ്പറേഷനോട് ചേർന്ന് പ്രവർത്തിക്കുകയാണ് ഇഷാ അംബാനി. സ്‌കൂൾ വിദ്യാഭ്യാസം മുംബയിലെ ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂളിൽ പൂർത്തിയാക്കിയ ഇഷാ അംബാനി യുഎസിലെ യേൽ യൂണിവേഴ്സിറ്റിയിൽ നിന്നും മനഃശാസ്ത്രത്തിലും സൗത്ത് ഏഷ്യൻ സ്റ്റഡീസിൽ ബിരുദവും നേടി. തുടർന്ന് സ്റ്റാൻഫോർഡ് ഗ്രാജുവേറ്റ് ബിസിനസ് സ്‌കൂളിൽ നിന്നും എംബിഎയും സ്വന്തമാക്കി.
പഠനം പൂർത്തിയാക്കിയ ഇഷാ അംബാനി റിലയൻസിൽ ചേരുന്നതിന് മുൻപ് ന്യൂയോർക്കിലെ മക്കിൻസി ആൻഡ് കമ്പനിയിൽ ബിസിനസ് അനലിസ്റ്റായി ജോലി ചെയ്തു. 23-ാം വയസിൽ പിതാവിനോടൊപ്പം വ്യവസായ രംഗത്ത് സജീവമായി. ഇഷാ അംബാനിക്ക് 835 കോടിയുടെ ആസ്തി സ്വന്തമായിട്ടുണ്ടെന്നാണ് കണക്ക്.റിയലൻസിൽ നിന്നും പ്രതിവർഷം 4.5 കോടിയാണ് ശമ്പളമായി ലഭിക്കുന്നത്. പിരാമൽ ഗ്രൂപ്പിന്റെ ഉടമയായ ആനന്ദ് പിരാമലാണ് ഭർത്താവ്. ഇരുവർക്കും രണ്ട് മക്കളുണ്ട്.
ആഡംബര വീട്
മുംബയിലെ വോർലി പ്രദേശത്ത് കടലിന് അഭിമുഖമായിട്ടുളള ഒരു ആഡംബര ബംഗ്ലാവിലാണ് ഇഷാ അംബാനിയും കുടുംബവും താമസിക്കുന്നത്. 50,000 ചതുരശ്ര അടിയിലുളള ബംഗ്ലാവിന്റെ പേര് 'ഗുലിത' എന്നാണ്. വിവാഹ സമ്മാനമായി ആനന്ദ് പിരാമലിന്റെ മാതാപിതാക്കൾ കൊടുത്തതാണ് ഈ ബംഗ്ലാവ്. 2018ൽ ബംഗ്ലാവ് 452 കോടിക്കാണ് വാങ്ങിയത്. നിലവിലെ കണക്കനുസരിച്ച് ബംഗ്ലാവിന് 1000 കോടിയുടെ വിപണി മൂല്യമുണ്ട്.
അവധിക്കാലം വിദേശരാജ്യങ്ങളിൽ ചെലവഴിക്കാനാണ് ഇഷാ അംബാനിയും കുടുംബവും ഇഷ്ടപ്പെടുന്നത്. കൊവിഡ് മഹാമാരിയുടെ രണ്ടാം ഘട്ടത്തിൽ ഇഷാ അംബാനിയും കുടുംബവും അവധിക്കാലം ചെലവഴിച്ചത് സ്വിറ്റ്സർലാൻഡിലെ ബർഗൻസ്റ്റോക്ക് ഹോട്ടൽസ് ആൻഡ് റിസോർട്ട് ലേക്ക് ലൂസെർനിലാണ്. ഇവിടെ ഒരു ദിവസം താമസിക്കുന്നതിന് ചെലവാകുന്നത് 61 ലക്ഷമാണ്.
ഇഷാ അംബാനിയുടെ ഹാൻഡ് ബാഗിന് മാത്രം വില 31 ലക്ഷം രൂപയാണ് വില. കൂടാതെ ഇവർക്ക് മാത്രം സഞ്ചരിക്കാൻ ഒരു ആഡംബര കാറുമുണ്ട്. പത്ത് കോടി രൂപ വിലമതിക്കുന്ന മെഴ്സിഡസ് ബെൻസ് എസ് ക്ലാസ് ഗാർഡിലാണ് ഇഷാ അംബാനിയുടെ യാത്ര. കൂടാതെ നാല് കോടി വിലമതിപ്പുളള ബെന്റ്ലി കാറും ഇഷയുടെ ഗ്യാരേജിലുണ്ട്. നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ ഒപ്പറേഷൻ കമ്പനി ഔദ്യോഗികമായി ആരംഭിച്ച ചടങ്ങിൽ ഇഷാ അംബാനി അണിഞ്ഞിരുന്ന നെക്ലേസും ചർച്ചയായിരുന്നു. 165 കോടി വിലമതിപ്പുളള ഡയമണ്ട് നെക്ലേസ് ഇഷാ അംബാനി അവരുടെ മെഹന്ദി ചടങ്ങിനിടെയാണ് ആദ്യമായി അണിഞ്ഞത്.