dileep-heilbronn

സമൂഹമാദ്ധ്യമങ്ങളിലടക്കം നിരവധി ഫോളോവേഴ്‌സുള്ള മലയാളി ബിസിനസുകാരനാണ് ദിലീപ് ഹെയിൽബ്രോൺ. പ്രോപ്പർട്ടി ഡവലപ്പർ, കാർ കളക്ടർ, ഗോൾഫർ, ട്രാവലർ എന്നിങ്ങനെയാണ് ദിലീപ് ഇൻസ്റ്റാഗ്രാമിൽ സ്വയം പരിചയപ്പെടുത്തുന്നത്. അദ്ദേഹം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും ദൃശ്യങ്ങൾക്കുമെല്ലാം വലിയ പ്രതികരണങ്ങൾ ലഭിക്കാറുമുണ്ട്. ഇപ്പോഴിതാ കേരളത്തിൽ നിന്നൊരു ആഡംബര കാർ ദുബായിലെത്തിച്ച് ഇന്റർനെറ്റിൽ കോളിളടക്കം സൃഷ്ടിച്ചിരിക്കുകയാണ് ദിലീപ്.

കേരളത്തിൽ നിന്ന് സ്വന്തം റേഞ്ച് റോവർ ദുബായിലെത്തിച്ച് അത് ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുർജ് ഖലീഫയുടെ മുന്നിൽ പാർക്ക് ചെയ്താണ് ദിലീപ് ആരാധകരെ ഞെട്ടിച്ചത്. കേരള നമ്പർ പ്ളേറ്റുള്ള കാറിന്റെ ദൃശ്യങ്ങളും ദിലീപ് ഇന്റർനെറ്റിൽ പങ്കുവച്ചിട്ടുണ്ട്. 'വീട്ടിൽ നിന്ന് വലിയൊരു യാത്രയായിരുന്നു. കേരളത്തിൽ നിന്നുള്ള നമ്മുടെ പഴയ റേഞ്ച് റോവർ നമ്മളെ സന്ദർശിക്കുകയാണ്. അവളെ കാഴ്‌കൾ കാണിക്കുന്നതിന്റെതിരക്കിലാണ് ഞങ്ങൾ. 2011 മുതൽ അവൾ ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമാണ്'- ദിലീപ് വീഡിയോയ്ക്കൊപ്പം കുറിച്ചു.

View this post on Instagram

A post shared by Dileep Heilbronn (@dileepheilbronn)

View this post on Instagram

A post shared by Dileep Heilbronn (@dileepheilbronn)

ഏപ്രിൽ 30ന് പങ്കുവച്ച വീഡിയോയ്ക്ക് ഇതുവരെ അ‌ഞ്ചുലക്ഷത്തിലധികം വ്യൂസും 25,000ൽ അധികം ലൈക്കുകളുമാണ് ലഭിച്ചത്. 2011ലാണ് കാർ ജനിച്ചതെന്നും 13 വർഷം ഇന്ത്യയിലായിരുന്നുവെന്നും മറ്റൊരു വീഡിയോയിൽ ദിലീപ് പറഞ്ഞു. '2011ൽ ഇംഗ്ളണ്ടിലാണ് അവൾ ജനിച്ചത്. ഇപ്പോളവൾ ദുബായ് ആസ്വദിക്കുകയാണ്. നമ്മൾ നമ്മുടെ കാറിനെ പരിപാലിച്ചാൽ അവൾ തിരിച്ചും പരിപാലിക്കും'- ദിലീപ് വ്യക്തമാക്കി.

മലപ്പുറത്തെ എടപ്പാൾ സ്വദേശിയാണ് ദിലീപ് ഹെയിൽബ്രോൺ. സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ളോമ കരസ്ഥമാക്കിയ ദിലീപ് 1990ൽ മുംബയിലെത്തി. പിന്നീട് ദുബായിലെത്തിയ ദിലീപ് ഒരു അന്താരാഷ്ട്ര കമ്പനിയിലെ തൊഴിലാളിയായി. വളരെ കുറഞ്ഞ ശമ്പളത്തിൽ ലേബർ ക്യാമ്പിൽ കഴിഞ്ഞ് കഠിനാധ്വാനം ചെയ്ത ദിലീപ് പിന്നീട് സ്വന്തമായി ബിസിനസ് സാമ്രാജ്യം പടുത്തുയർത്തുകയായിരുന്നു. 2002ലാണ് സ്വന്തം കമ്പനിയായ ഹെയിൽബ്രോൺ കോൺട്രാക്‌ടിംഗ് ദിലീപ് സ്ഥാപിക്കുന്നത്. കൺസ്ട്രക്ഷൻ മേഖലയിൽ വളരെ വിജയകരമായി പ്രവർത്തിക്കുന്ന കമ്പനിയാണ് ഇന്ന് ഹെയിൽബ്രോൺ കോൺട്രാക്‌ടിംഗ്.