കൊച്ചുകുട്ടികളുടെ രസകരമായ വീഡിയോകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിൽ ഒരു കുട്ടിയും അമ്മയും തമ്മിലുള്ള രസകരമായ സംഭാഷണമാണ് സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. കിന്റർഗാർട്ടനിൽ പോയ മകൻ ഉച്ചഭക്ഷണം കഴിച്ചില്ല. എന്തുകൊണ്ടാണ് ലഞ്ച് ബോക്സ് തിരിച്ച് അതേപോലെ കൊണ്ടുവന്നതെന്ന് അമ്മ ചോദിച്ചപ്പോൾ അവൻ നൽകിയ മറുപടിയാണ് വീഡിയോ വൈറലാകാൻ കാരണം.
കിന്റർഗാർട്ടനിലാണെങ്കിലും കുട്ടിക്കൊരു കാമുകി അല്ലെങ്കിൽ ഗേൾഫ്രണ്ട് ഉണ്ട്. എന്താണ് ഉച്ചഭക്ഷണം കഴിക്കാത്തതെന്ന് അമ്മ ചോദിക്കുമ്പോൾ, ലഞ്ച് ബോക്സിൽ 'ലവ് യു ബേബി' എന്നൊരു കുറിപ്പ് വച്ചിട്ടില്ലേ എന്ന് കുട്ടി ചോദിക്കുന്നു. അതേ എന്ന് അമ്മ മറുപടി നൽകുന്നു. ആ കുറിപ്പ് കാരണം കാമുകി ദേഷ്യപ്പെട്ടുവെന്നായിരുന്നു കുട്ടിയുടെ നിഷ്കളങ്കമായ മറുപടി.
ദ റിയൽ കത്രീന എന്ന ഇൻസ്റ്റഗ്രാംപേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഒന്നരലക്ഷത്തിലധികം പേരാണ് വീഡിയോ ലൈക്ക് ചെയ്തത്. രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്.
'ഞാൻ നിന്നെ സ്നേഹിക്കുന്നു കുഞ്ഞേ, എത്ര മനോഹരമായ വാക്കുകളാണ് അത്.....', 'അച്ഛനും മകളുമാണെങ്കിൽ അയാൾ ജയിലിൽ കിടക്കുമായിരുന്നു' 'കിന്റർഗാർട്ടനിലെ ബന്ധങ്ങളുടെ പ്രശ്നമാണിത്,' 'ഇപ്പോഴത്തെ തലമുറയുടെ പോക്കേ', 'കുട്ടികളെ ബന്ധങ്ങളുടെ വില പഠിപ്പിക്കണം', -തുടങ്ങി നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.