cc

ന്യൂ​ഡ​ൽ​ഹി​:​ ​ഇ​ന്ത്യ​ൻ​ ​ഫു​ട്ബാ​ളി​ലെ​ ​ഇ​തി​ഹാ​സ​ ​താ​രം​ ​സു​നി​ൽ​ ​ഛെ​ത്രി​ ​അ​ന്താ​രാ​ഷ്ട്ര​ ​ഫു​ട്ബാ​ളി​ൽ​ ​നി​ന്ന് ​വി​ര​മി​ക്കു​ന്നു.​ ​ജൂ​ൺ​ 6​ന് ​കു​വൈ​റ്റി​നെ​തി​രെ​ ​കൊ​ൽ​ക്ക​ത്ത​യി​ലെ​ ​സാ​ൾ​ട്ട് ​ലേ​ക്കി​ൽ​ ​ന​ട​ക്കു​ന്ന​ ​ലോ​ക​ക​പ്പ് ​യോ​ഗ്യ​താ​ ​മ​ത്സ​ര​ത്തി​ൽ​ ​ക​ളി​ച്ച​ ​ശേ​ഷം​ ​അ​ന്താ​രാ​ഷ്ട്ര​ ​ഫു​ട്ബാ​ളി​ൽ​ ​നി​ന്ന് ​വി​ര​മി​ക്കു​മെ​ന്ന് ​ഇ​ന്ത്യ​ൻ​ ​ക്യാ​പ്ട​ൻ​ ​ഛെ​ത്രി​ഇ​ന്ന​ലെ​ ​വ്യ​ക്ത​മാ​ക്കി.​ ​ത​ന്റെ​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യാ​ ​അ​ക്കൗ​ണ്ടു​ക​ളി​ൽ​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​പോ​സ്റ്റ് ​ചെ​യ്ത​ ​വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് ​ഛെ​ത്രി​ ​വി​ര​മി​ക്ക​ൽ​ ​പ്ര​ഖ്യാ​പി​ച്ച​ത്.
അ​ന്താ​രാ​ഷ്ട്ര​ ​ഫു​ട്ബാ​ളി​ൽ150​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​നി​ന്ന് 94​ ​ഗോ​ൾ​ ​നേ​ടി​ക്ക​ഴി​ഞ്ഞ​ ​ഛെ​ത്രി​ ​ഇ​ന്ത്യ​യ്ക്കാ​യി​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ഗോ​ൾ​ ​നേ​ടി​യ​ ​താ​ര​മാ​ണ്.​ ​അ​ന്താ​രാ​ഷ്‌​ട്ര​ ​ഫു​ട്ബാ​ളി​ൽ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ഗോ​ൾ​ ​നേ​ടി​യ​ ​താ​ര​ങ്ങ​ളി​ൽ​ ​നാ​ലാം​ ​സ്ഥാ​ന​ത്താ​ണ് ​അ​ദ്ദേ​ഹം.​ ​നി​ല​വി​ൽ​ ​ക​ളി​ക്കു​ന്ന​വ​രി​ൽ​ ​മൂ​ന്നാം​ ​സ്ഥാ​ന​ത്തും.
നി​ല​വി​ൽ​ ​ക​ളി​ക്കു​ന്ന​വ​രി​ൽ​ ​ഗോ​ൾ​ ​നേ​ട്ട​ത്തി​ൽ​ ​ഛെ​ത്രി​യ്ക്ക് ​മു​ന്നി​ലു​ള്ള​ത് ​സാ​ക്ഷാ​ൽ​ ​ക്രി​സ്റ്റ്യാ​നൊ​ ​റൊ​ണാ​ൾ​ഡോ​യും​ മെസിയും ​മാ​ത്ര​മാ​ണ്.​ ​ഇ​ന്ത്യ​യ്ക്കാ​യി​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​മ​ത​സ​ര​ങ്ങ​ൾ​ ​ക​ളി​ച്ച​ ​താ​ര​വും​ ​ഛെ​ത്രി​യാ​ണ്.
2005​ ​ജൂ​ൺ​ 12​ന് ​പാ​കി​സ്ഥാ​നെ​തി​രെ​യാ​ണ് ​ആ​ദ്യ​മാ​യ​ ​ഇ​ന്ത്യ​ൻ​ ​ജേ​ഴ്സി​യി​ൽ​ ​ക​ള​ത്തി​ലി​റ​ങ്ങി​യ​ത്.​ ​ക്വ​റ്റ​യി​ലെ​ ​അ​യൂ​ബ് ​സ്റ്റേ​ഡി​യം​ ​വേ​ദി​യാ​യ​ ​അ​ര​ങ്ങേ​റ്റ​ ​മ​ത്സ​ര​ത്തി​ൽ​ ​ത​ന്നെ​ ​ഗോ​ൾ​ ​നേ​ടി​യാ​ണ് ​ഛെ​ത്രി​ ​തു​ട​ങ്ങി​യ​ത്. 2007,​ 2009,​ 2012​ ​നെ​ഹ്‌​റു​ ​ക​പ്പ്,​ 2008​-​ലെ​ ​എ​എ​ഫ്‌​സി​ ​ക​പ്പ്,​ 2011,​ 2015,​ 2021,​ 2023​ ​സാ​ഫ് ​ചാ​മ്പ്യ​ൻ‍​ഷിപ്പ് ​നേ​ട്ട​ങ്ങ​ളിൽ‍​ ​പ​ങ്കാ​ളി​യാ​യി.​ ആകെ 23​ ​ഗോ​ളു​ക​ളു​മാ​യി​ ​സാ​ഫ് ​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ഗോ​ൾ​ ​നേ​ടി​യ​ ​താ​ര​വും​ ​ഛെ​ത്രി​യാ​ണ്.
2012​ ​ലെ​ ​എ.​എ​ഫ്.​സി​ ​ച​ല​ഞ്ച് ​ക​പ്പി​ലാ​ണ് ​ചെ​ത്രി​ ​ആ​ദ്യ​മാ​യി​ ​ഇ​ന്ത്യ​യു​ടെ​ ​ക്യാ​പ്ട​ൻ​ ​ആ​കു​ന്ന​ത്.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ക്യാ​പ്ട​ൻ​ ​സി​യി​ൽ​ ​ഇ​ന്ത്യ​ ​ലോ​ക​റാം​ങ്കിം​ഗി​ൽ​ ​നൂ​റി​ന​ക​ത്ത്എ​ത്തി. നി​ല​വി​ൽ​ ​ഐ.​ ​എ​സ്.​ ​എ​ൽ​ ​ക്ല​ബാ​യ​ ​ബം​ഗ​ളൂ​രു​ ​എ​ഫ്.​സി​യു​ടെ​ ​താ​ര​മാ​യ​ ​ഛെ​ത്രി​ ​ഇ​ന്ത്യ​യ്ക്ക​ക​ത്തും​ ​പു​റ​ത്തു​മാ​യി​ ​ഒ​മ്പ​തോ​ളം​ ​ക്ല​ബു​ക​ളി​ൽ​ ​ക​ളി​ച്ചി​ട്ടു​ണ്ട്.​ 2021​ൽ​ ​രാ​ജ്യ​ത്തെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​കാ​യി​ക​ ​ബ​ഹു​മ​തി​യാ​യ​ ​ഖേ​ൽ​ര​ത്ന​ ​ന​ൽ​കി​ ​രാ​ജ്യം​ ​ആ​ദ​രി​ച്ചു.​ 2011​ൽ​ ​അ​ർ​ജു​ന​ ​അ​വാ​ർ​ഡും​ 2019​ ​ൽ​ ​പ​ത്മ​ശ്രീ​യും​ ​ല​ഭി​ച്ചു.​ 7​ ​ത​വ​ണ​ ​രാ​ജ്യ​ത്തെ​ ​മി​ക​ച്ച​ ​ഫു​ട്ബാ​ൾ​ ​താ​ര​മാ​യി​ ​തി​രഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.