വാഷിംഗ്‌ടൺ: ഫേസ്ബുക്ക്, ആമസോൺ, ആപ്പിൾ, നെറ്റ്ഫ്ലിക്സ്, ഗൂഗിൾ തുടങ്ങിയ ബഹുരാഷ്‌ട്ര കമ്പനികളിൽ ജോലി നേടിയെടുക്കുകയെന്നത് ഏതൊരു ഉദ്യോഗാർത്ഥിയുടെയും സ്വപ്‌നമാണ്. എന്നാൽ, ഇത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ, ഗൂഗിൾ, മൈക്രോസോഫ്റ്റ് പോലുള്ള കമ്പനികളിൽ നിന്ന് വമ്പൻ ഓഫർ ലഭിച്ചയാളാണ് സോഫ്റ്റ്‌വെയർ എഞ്ചിനീയറായ സൊനാക്ഷി പാണ്ഡേ. തനിക്ക് ഈ ജോലികളെല്ലാം കിട്ടാൻ കാരണം രണ്ട് പേജുള്ള റസ്യൂമെ ആമെന്നാണ് സൊനാക്ഷി ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.
ആമസോണിൽ സോഫ്‍റ്റ‍്‍വെയർ എഞ്ചിനീയറായാണ് സൊനാക്ഷി തൻെറ പ്രൊഫഷണൽ കരിയർ ആരംഭിച്ചത്. കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം നേടി പുറത്തിറങ്ങിയ ശേഷമാണ് ആമസോണിൽ ആദ്യജോലി ലഭിക്കുന്നത്. മൂന്ന് വർഷത്തെ ജോലികൊണ്ട് കോഡിംഗിൽ വിദഗ്ദ്ധയായി മാറി. അന്തർമുഖയായ സൊനാക്ഷിക്ക് അടുത്ത ജേലിക്കായി ശ്രമിക്കുകയെന്നത് അൽപ്പം പ്രയാസമുള്ള കാര്യമായിരുന്നു. എന്നിരുന്നാലും രണ്ടും കൽപ്പിച്ച് മൈക്രോസോഫ്റ്റിലും ഗൂഗിളിലും ജോലിക്ക് അപേക്ഷിച്ചു.
ഡാറ്റബേസുകളെക്കുറിച്ച് സംസാരിക്കുന്ന ഒരു ടെക് വിദഗ്ദ്ധന്റെ വീഡിയോ കാണാനിടയായതാണ് സൊനാക്ഷിയെ മാറ്റിമറിച്ചത്. ഇതിലൂടെ ആത്മവിശ്വാസവും ആൾക്കൂട്ടത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കാനുള്ള കഴിവും ലഭിച്ചു. പിന്നീട് സോഫ്‍റ്റ‍്‍വെയർ ഡെവലപ്മെൻറിന് പുറമെ സൊല്യൂഷൻ ആർക്കിടെക്ചറിലും അവൾ വിദഗ്ദയായി മാറി.
അഞ്ച് വർഷത്തെ ആമസോണിലെ ജോലിയാണ് കരിയറിൽ വഴിത്തിരിവായതെന്ന് സൊനാക്ഷി പറഞ്ഞു. താൻ പഠിച്ചെടുത്ത കാര്യങ്ങളും കഴിവുകളും ഉൾപ്പെടുത്തിയാണ് അവർ രണ്ട് പേജുള്ള റെസ്യൂമെ തയ്യാറാക്കിയത്. ഇതാണ് മൈക്രോസോഫ്റ്റിലും നിന്നും ഗൂഗിളിൽ നിന്നും ഓഫർ വരാൻ കാരണമായത്. പ്രത്യേകിച്ചും രണ്ട് കാര്യങ്ങളാണെന്നും സൊനാക്ഷി പറഞ്ഞു.
ആമസോണിന്രെ ക്ലൗഡ് കമ്പ്യൂട്ടിംഗ് പ്ലാറ്റ്‌ഫോമിന് വേണ്ടി എഴുതിയ ബ്ലോഗുകളാണ് ഒന്നാമത്തേത്. ഈ മേഖലയിൽ സൊനാക്ഷിക്ക് എത്രത്തോളം വൈദഗ്ദ്ധ്യം ഉണ്ടെന്ന് ബോദ്ധ്യപ്പെടുത്തുന്ന കാര്യമായിരുന്നു അത്. കൂടാതെ സ്വന്തം താൽപര്യത്തിൽ ചെയ്തിരുന്ന പ്രവർത്തികളും കമ്പനികൾക്ക് താൽപര്യം ഉണ്ടാവാൻ കാരണമായി. വ്യത്യസ്തമായ കഴിവുകൾ വിശദീകരിച്ചിരുന്ന റെസ്യൂമെയാണ് താൻ തയ്യാറാക്കിയിരുന്നതെന്ന് സൊനാക്ഷി വ്യക്തമാക്കി.
ഗൂഗിളിൻെറ അമേരിക്കയിലെ സീറ്റെലിലുള്ള ഓഫീസിൽ ഡാറ്റ ആൻറ് പ്രൊഡക്റ്റ് മാനേജർ ജോലിയാണ് സൊനാക്ഷിക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ജോലി ലഭിച്ചതിൽ വലിയ അഭിമാനമുണ്ടെന്നും ആമസോണിലെ ജോലിക്കാലം തന്നെ പ്രൊഫഷണലായി ഏറെ വളർത്തിയെന്നും സൊനാക്ഷി പറഞ്ഞു.