ഇടുക്കി: ഇരട്ടയാറില്‍ പോക്‌സോ കേസ് അതിജീവിത മരിച്ചതു കഴുത്തു ഞെരിഞ്ഞതുമൂലം ശ്വാസം മുട്ടിയാണെന്നു പോസ്റ്റുമോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചെന്ന മാദ്ധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. ഇതുസംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ പി. സതീദേവി അറിയിച്ചു.