ആഗോളതലത്തിൽ 150 കോടി പിന്നിട്ടു

ss

നൂറു തിയേറ്രറുകളിൽ അൻപത് ദിവസം പിന്നിട്ടിരിക്കുകയാണ് പൃഥ്വിരാജിനെ നായകനാക്കി ബ്ളെസി സംവിധാനം ചെയ്ത ആടുജീവിതം. ആഗോളതലത്തിൽ 150 കോടി പിന്നിട്ടു. നിരൂപക- പ്രേക്ഷകപ്രശംസയും ബോക്സോഫീസ് വിജയവും ഒരേപോലെ കൈവരിക്കാൻ കഴിഞ്ഞ ചുരുക്കം ചിത്രങ്ങളിൽ ഒന്നായി ആടുജീവിതം മാറി.
പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയായ ആടുജീവിതത്തിൽ അമല പോളാണ് നായിക. വിഷ്വൽ റൊമാൻസിന്റെ ബാനറിൽ ഒരുക്കിയ ചിത്രത്തിൽ ഹോളിവുഡ് നടൻ ജിമ്മി ജീൻ ലൂയിസ് , കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും ചിത്രം പുറത്തിറങ്ങിയിരുന്നു.
പ്രൊഡക്ഷൻ കൺട്രോളർ - പ്രിൻസ് റാഫേൽ, ദീപക് പരമേശ്വരൻ, കോസ്റ്റ്യൂം ഡിസൈനർ - സ്റ്റെഫി സേവ്യർ, ലൈൻ പ്രൊഡ്യൂസർ - സുശീൽ തോമസ്, പ്രൊഡക്ഷൻ ഡിസൈനർ - പ്രശാന്ത് മാധവ്,