amith-shah

പാട്‌ന: ഇത്തവണത്തെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബിജെപി ഉയർത്തിക്കാട്ടിയ ഏറ്റവും വലിയ പ്രചാരണവിഷയം അയോദ്ധ്യയിലെ രാമക്ഷേത്രവും രാം ലല്ലയും തന്നെയായിരുന്നു. ലോകം ശ്രദ്ധിക്കുന്ന തരത്തിൽ തന്നെ അയോദ്ധ്യയിലെ ശ്രീരാമ പ്രതിഷ്‌ഠ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി നടത്തുകയും ചെയ‌്തു. ഇപ്പോഴിതാ മറ്റൊരു പ്രതിഷ്‌ഠാ ചടങ്ങിന്റെ കാര്യം കൂടി പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രിയും പാർട്ടിയിലെ രണ്ടാമനുമായ അമിത് ഷായാണ് പ്രഖ്യാപനം നടത്തിയത്. ബിഹാറിലെ സീതാമർഹിയിൽ സീതാ ദേവിയുടെ ക്ഷേത്രം ബിജെപി പണി കഴിപ്പിക്കുമെന്നാണ് ഷായുടെ പ്രഖ്യാപനം.

''ഞങ്ങൾ ബിജെപിക്കാ‌ർ വോട്ട് ബാങ്കിനെ ഭയക്കുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി രാം ലല്ലയുടെ അമ്പലം പണിതു കഴിഞ്ഞു. ഇനി വേണ്ടത് അമ്മ സീതയ്‌ക്ക് വേണ്ടിയുള്ളതാണ്. രാമക്ഷേത്രത്തിൽ നിന്ന് അകലം പാലിച്ചവർക്ക് അതിന് കഴിയില്ല. അതിന് ആർക്കെങ്കിലും കഴിയുമെങ്കിൽ അത് നരേന്ദ്ര മോദിക്ക് മാത്രമാണ്''-ഷാ പറഞ്ഞു.

ഹിന്ദു ഐതിഹ്യപ്രകാരം, നിലമുഴുതപ്പോൾ ജനകമഹാരാജാവിന് സീതാദേവിയെ കിട്ടിയ സ്ഥലമാണ് സീതാമർഹി. ഇന്ന് ബിഹാറിലെ 40 നിയോജക മണ്ഡലങ്ങളിൽ ഒന്നാണിത്. മേയ് 20നാണ് ഇവിടെ തിരഞ്ഞെടുപ്പ് നടക്കുന്നത്. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ 40ൽ 39 സീറ്റുകൾ നേടി എൻഡിഎ സഖ്യം ബിഹാർ തൂത്തുവാരിയിരുന്നു.

ന​രേ​ന്ദ്ര​ ​മോ​ദി​ക്ക് 75​ ​വ​യ​സ്സ് ​തി​ക​യു​മ്പോ​ൾ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​പ​ദ​ത്തി​ൽ​ ​നി​ന്ന് ​മാ​റി​ല്ലെ​ന്ന് ​ ​അ​മി​ത് ​ഷാ ആവർത്തിച്ചു.​ 2029​വ​രെ​ ​മോ​ദി​ ​പ്ര​ധാ​ന​മ​ന്ത്രി​ ​സ്ഥാ​ന​ത്തു​ണ്ടാ​കും.​ ​അ​തു​ ​ക​ഴി​ഞ്ഞും​ ​മോ​ദി​ ​ത​ന്നെ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​പാ​ർ​ട്ടി​യെ​ ​ന​യി​ക്കും​-​അ​മി​ത് ​ഷാ​ ​വാ​ർ​ത്താ​ ​ഏ​ജ​ൻ​സി​ക്ക് ​ന​ൽ​കി​യ​ ​അ​ഭി​മു​ഖ​ത്തി​ൽ​ ​പ​റ​ഞ്ഞു. മോ​ദി​ ​അ​ടു​ത്ത​ ​വ​ർ​ഷം​ 75​ ​വ​യ​സാ​കു​മ്പോ​ൾ​ ​വി​ര​മി​ക്കു​മെ​ന്നും​ ​അ​മി​ത് ​ഷാ​ ​പ്ര​ധാ​ന​മ​ന്ത്രി​യാ​കു​മെ​ന്നും​ ​ആം​ആ​ദ്‌​മി​ ​പാ​ർ​ട്ടി​ ​നേ​താ​വും​ ​ഡ​ൽ​ഹി​ ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ​ ​അ​ര​വി​ന്ദ് ​കേ​ജ്‌​രി​വാ​ൾ​ ​പ​റ​ഞ്ഞി​രു​ന്നു.​ ​കേ​ജ്‌​രി​വാ​ളി​ന് ​സ​ന്തോ​ഷി​ക്കാ​ൻ​ ​ഒ​രു​ ​വ​ക​യു​മി​ല്ലെ​ന്ന് ​പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് ​ന​രേ​ന്ദ്ര​മോ​ദി​ ​തു​ട​രു​മെ​ന്ന് ​അ​മി​ത് ​ഷാ​ ​വ്യ​ക്ത​മാ​ക്കി​യ​ത്.