റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com
2024 മേയ് 17 - 1199 ഇടവം 3 വെള്ളിയാഴ്ച. ( ദിനം പൂർണ്ണമായും ഉത്രം നക്ഷത്രം)
അശ്വതി: വിവാഹ കാര്യത്തിൽ അനുകൂല തീരുമാനം, സർവ്വകാര്യ വിജയം, ശത്രുക്കൾ മിത്രങ്ങളാകും, അവിചാരിത ധനലാഭം, കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ഉണ്ടാകും.
ഭരണി: യാത്രകൾ പ്രതീക്ഷിച്ച ഗുണം ചെയ്യും. ശരീരക്ഷീണം മാറും. ഉത്തരവാദിത്തങ്ങൾ കൂടും. സ്വത്തു തർക്കങ്ങൾ ഒത്തു തീർപ്പിലെത്തും, സാങ്കേതിക രംഗത്ത് അവസരങ്ങളും ഉയർച്ചയും, ധനവർദ്ധന.
കാര്‍ത്തിക: അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കൾ ഒരുമിക്കും. ആലോചിച്ച ശേഷം മാത്രം തീരുമാനങ്ങൾ കൈക്കൊള്ളുക.ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും, സന്താനങ്ങളുടെ കാര്യത്തിൽ അഭിമാനം വർദ്ധിക്കും.
രോഹിണി: പഠനരംഗത്ത് ശോഭിക്കാൻ കഴിയും. പുതിയ പദ്ധതികൾ വേഗത്തിൽ നടപ്പാക്കും. കുടുംബത്തിൽ സ്വസ്ഥതയും സന്തോഷവും ഉണ്ടാകും. കലാരംഗത്ത് നിന്നും പുരസ്കാരങ്ങളോ പുതിയ അവസരങ്ങളോ കിട്ടും.
മകയിരം: വിനോദങ്ങളിൽ പങ്കെടുക്കും. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതിൽ വിജയിക്കും. വാഹന ഇടപാടിൽ ലാഭം ഉണ്ടാകും. കച്ചവടക്കാർ വ്യാപാരം വികസിപ്പിക്കും.
തിരുവാതിര: ഗൃഹനിർമ്മാണത്തിന് ഉദ്ദേശിക്കുന്നവർക്ക് അനുകൂല സമയം, പുതിയ ജോലി അന്വേഷിക്കുന്നവർക്ക് അനുകൂലമായ മറുപടി ലഭിക്കും.പുതിയ സൗഹൃദങ്ങൾ വന്നുചേരും, അപ്രതീക്ഷിതമായി സുഹൃത്തുക്കൾ സഹായിക്കും.
പുണര്‍തം: മാതാവിന്റെ ഇഷ്ടങ്ങൾ നിറവേറ്റും. അപ്രതീക്ഷിതമായി ചില നേതൃത്വ സ്ഥാനങ്ങൾ ഏറ്റെടുക്കേണ്ടിവരും.വിദ്യാർത്ഥികൾ പരീക്ഷകളിൽ വിജയം കരസ്ഥമാക്കും. ആരോഗ്യ നില കൂടുതൽ മെച്ചപ്പെടും.
പൂയം: രഹസ്യ ഇടപാടുകളിൽ നിന്നും ഒഴിഞ്ഞു മാറുക, ഗൃഹാന്തരീക്ഷം അസംതൃപ്തമായിരിക്കും. സന്താനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. വിദ്യാർത്ഥികൾ പഠനകാര്യങ്ങളിൽ അലസത പ്രകടമാക്കും.
ആയില്യം: ചിന്തകൾ മനസിനെ അസ്വസ്ഥമാക്കിക്കൊണ്ടിരിക്കും. രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രതിയോഗികൾ വർദ്ധിക്കും. രഹസ്യങ്ങൾ യാതൊരു കാരണവശാലും മറ്റുള്ളവരുമായി പങ്കിടരുത്.
മകം: ഭൂമി സംബന്ധമായ ഇടപാടുകൾ നടത്തരുത്. സുഹൃത്തുക്കളുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും. കുടുംബപരമായി കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടതായി വരും.
പൂരം: വിദ്യാർത്ഥികൾക്ക് പഠനത്തിൽ ചില ബുദ്ധിമുട്ടുകൾ വരാം. കൂടുതൽ ജോലിഭാരം കൊണ്ട് മാനസികവും ശാരീരികവുമായി ക്ലേശങ്ങൾ അനുഭവപ്പെടും. സന്താനങ്ങളുടെ ആവശ്യത്തിന് ധനം മാറ്റി വയ്ക്കേണ്ടി വരും.
ഉത്രം: പണം കടം കൊടുക്കുന്നത് സൂക്ഷിക്കുക. വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെടാതെ ശ്രദ്ധിക്കണം. ഗുരു സ്ഥാനീയരിൽ നിന്നു ഗുണകരമായ അനുഭവങ്ങൾ ഉണ്ടാവും. സ്നേഹ ബന്ധങ്ങൾ വിവാഹത്തിൽ എത്തിച്ചേരും.
അത്തം: വിനോദങ്ങളിൽ പങ്കെടുക്കും. പ്രേമ വിവാഹത്തിന് ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയം. സാമ്പത്തികമായി നിലനിന്നിരുന്ന പ്രതിസന്ധി തരണം ചെയ്യാൻ സാധിക്കും സ്വകാര്യ മേഖലയിൽ ഉള്ളവർക്ക് നേട്ടങ്ങൾ.
ചിത്തിര: കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ധാരാളം അവസരങ്ങൾ ലഭിക്കും. വിദേശത്ത് ഉപരിപഠനത്തിന് ഉദ്ദേശിക്കുന്ന വിദ്യാർത്ഥികൾക്ക് ആഗ്രഹിച്ച വിഷയം ലഭിക്കും.
ചോതി: മതപരമായ കാര്യങ്ങളിൽ താൽപ്പര്യം വർദ്ധിക്കും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. പൊതുപ്രവർത്തകർക്ക് സമൂഹത്തിൽ പ്രശസ്തി വർദ്ധിക്കും. വൈദ്യശാസ്ത്ര രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേട്ടം.
വിശാഖം: അസുഖങ്ങളെ തരണം ചെയ്യും. സന്താനശ്രേയസ്സ് വർദ്ധിക്കും. ആരോഗ്യപരമായി അനുകൂല സമയം. ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ഭൂമിയുടെ ക്രയ വിക്രയങ്ങളിൽ ലാഭം.
അനിഴം: വ്യാപാരികൾക്ക് നല്ല ദിവസം. സാമ്പത്തിക വിഷമങ്ങൾ ഒരു പരിധിവരെ മാറിക്കിട്ടും. എതിർപ്പുകളെയും തടസങ്ങളെയും അതിജീവിക്കാൻ കഴിയും. അഭിമാനം സംരക്ഷിക്കും.
കേട്ട: ധനലാഭം ഉണ്ടാകും. സന്തോഷജീവിതം നയിക്കും. പുതിയ പദ്ധതികൾ ആവിഷ്‌ക്കരിക്കും. പുണ്യപ്രവൃത്തികൾ ചെയ്യും. സഹോദരരുയുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കണം.
മൂലം: ഗൃഹോപകരണങ്ങൾ വാങ്ങും. മാനസിക ഉന്മേഷത്തിനായി പുണ്യസ്ഥലങ്ങൾ സന്ദർശിക്കും.എല്ലാ കാര്യങ്ങളിലും ഉത്സാഹം പ്രകടമാക്കും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും.
പൂരാടം: സുഹൃത്തുക്കളിൽ നിന്നും തക്കസമയത്ത് സഹായ സഹകരണങ്ങൾ ലഭിക്കും. സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കാൻ തടസം നേരിടും. പഠിതാക്കൾ അശ്രദ്ധ കുറയ്ക്കണം.
ഉത്രാടം: ശാരീരിക അസ്വാസ്ഥ്യങ്ങൾ മുഖേന മനഃസമാധാനം കുറയും.ജീവിതപങ്കാളിയുടെ പെരുമാറ്റം മനസിനെ വേദനിപ്പിക്കും. ശത്രുക്കളെ കൊണ്ടുള്ള ശല്യങ്ങൾ വർദ്ധിക്കും.
തിരുവോണം: പൂർവികസ്വത്ത് സംബന്ധമായ അഭിപ്രായവ്യത്യാസം ഉണ്ടാകും. സുഹൃത്തുക്കളോടു ശ്രദ്ധിച്ചു പെരുമാറണം.പ്രതീക്ഷിക്കാത്ത നഷ്ടങ്ങളുണ്ടാകും. ജോലിഭാരം കൊണ്ട് മാനസികവും ശാരീരികവുമായി ക്ലേശം അനുഭവപ്പെടും.
അവിട്ടം: ശത്രുക്കളിൽ നിന്നുള്ള ഉപദ്രവം വർദ്ധിക്കും. ഉദ്ദേശിക്കുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കാൻ കഠിനമായി പ്രയത്‌നിക്കേണ്ടി വരും. സർക്കാർ നിയമനത്തിനായി കാത്തിരിക്കുന്നവർക്ക് ഉത്തരവ് ലഭിക്കാൻ തടസം നേരിടും.
ചതയം: കലാരംഗത്ത് പ്രവർത്തിക്കുന്നവർ അപവാദ ആരോപണങ്ങൾക്ക് വിധേയരാകും. ശത്രുക്കളിൽ നിന്നും ഉപദ്രവം വർദ്ധിക്കും. ഉദ്യോഗാർത്ഥികൾക്ക് ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും പ്രതീക്ഷിച്ചതിനെക്കാൾ വിഷമത അനുഭവപ്പെടും.
പൂരുരുട്ടാതി: പതിവിലധികം യാത്രകളുണ്ടാകും. ശരീര ക്ഷീണം കൂടും. ശത്രുക്കളിൽ നിന്നും ഉപദ്രവം വർദ്ധിക്കും.ഉത്തരവാദിത്തബോധം കുറയും. ആഗ്രഹസഫലീകരണത്തിനു താമസം ഉണ്ട്. സ്വത്തുതർക്കങ്ങൾ ഉണ്ടാകും.
ഉത്രട്ടാതി: സഹോദരങ്ങളുമായോ, സഹോദര സ്ഥാനീയരുമായോ അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത. ആത്മവിശ്വാസക്കുറവ് മുഖേന അവസരങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്താൻ കഴിയാതെ വരും.
രേവതി: കാർഷിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ധനനഷ്ടത്തിന് സാദ്ധ്യത. രഹസ്യ ബന്ധങ്ങൾ പുറത്തറിയാതിരിക്കാൻ ശ്രദ്ധിക്കണം.