കണ്ണട സ്ഥിരമായി ഉപയോഗിക്കുന്നവർ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് മൂക്കിന്റെ മുകൾ ഭാഗങ്ങളിൽ ഉണ്ടാകുന്ന പാടുകൾ. കണ്ണട മൂക്കിന്റെ വശങ്ങളിൽ ഉരസിയാണ് ഇത്തരം പാടുകൾ ഉണ്ടാകുന്നത്. ഇത്തരം പാടുകൾ മാറ്റിയെടുക്കാൻ പലപ്പോഴും സാധിക്കാറില്ല. ഇവ സ്ഥിരമായി മാറുന്നതിനാൽ പലരും കണ്ണട മാറ്റി പുറത്തിറങ്ങാൻ പോലും മടിക്കുന്നു. എന്നാൽ ഇത്തരത്തിലുള്ള പാടുകൾ മാറ്റിയെടുക്കാൻ കുറച്ച് എളുപ്പവഴികൾ ഉണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.
1. കണ്ണട വാങ്ങുമ്പോൾ കൃത്യമായ സൈസിനുള്ള വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കുക. കാരണം അളവിൽ കൂടുതൽ ഇറുകിയ കണ്ണടയാണ് ധരിക്കുന്നതെങ്കിൽ ലെൻസിന്റെ ഭാഗത്തുള്ള ഫ്രെയിം മൂക്കിന്റെ ഭാഗത്ത് മർദ്ദം ഉണ്ടാകുകയും പാട് വരാൻ കാരണമാവുകയും ചെയ്യും.
2. ലാക്റ്റിക് ആസിഡ്, ഗ്ലൈകോളിക് ആസിഡ്, വൈറ്റമിൻ സി എന്നിവ ചർമ്മത്തിന്റെ ആരോഗ്യത്തിന് ഏറെ ഉപയോഗ പ്രദമാണ്. ശരീരത്തിലെ മൃതകോശങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഇവ ചർമ്മത്തിലെ കറുത്ത പാടുകൾ മാറ്റാനും ഉപയോഗിക്കാം. അതിനാൽത്തന്നെ മേൽപ്പറഞ്ഞവ അടങ്ങിയ ഫേസ് സെറം ഉപയോഗിക്കാവുന്നതാണ്.
3. ഫേസ് സെറം കൂടാതെ മോസ്ചറൈസറുകളും പാടുകൾ മാറ്റാൻ ശ്രമിക്കുന്നവർക്ക് ഉപയോഗിക്കാവുന്നതാണ്. ചർമ്മത്തിലെ ജലാംശം നിലനിർത്താൻ ആഗ്രഹിക്കുന്നവർ സെറാമൈഡ് അടങ്ങിയ മോസ്ചറൈസറുകൾ ഉപയോഗിക്കുക. ഇവ പാടുകളെ ഇല്ലാതാക്കുന്നതിനേക്കാൾ ഉപരിയായി വരാതിരിക്കാനായിരിക്കും സഹായിക്കുക. അതിനാൽ കണ്ണട ധരിക്കുന്നതിന് മുൻപ് തന്നെ സെറാമൈഡ് അടങ്ങിയ മോസ്ചറൈസറുകൾ ഉപയോഗിക്കേണ്ടതാണ്.