തിരക്കഥ ശാന്തിമായാദേവി

ss

ജീത്തു ജോസ ഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ നായകൻ. ഫഹദ് ഫാസിലും ജീത്തു ജോസഫും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തിന് ശാന്തിമായാദേവി രചന നിർവഹിക്കുന്നു. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത നേര് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ് അഭിനേത്രികൂടിയായ ശാന്തി. ഇ ഫോർ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, സി.വി സാരഥി എന്നിവർ ചേർന്നാണ് നിർമ്മാണം. ചിത്രീകരണം ഉടൻ ആരംഭിക്കും. നേരിനുശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ്. പ്രിയമണി, അനശ്വര രാജൻ, സിദ്ധിഖ്, ജഗദീഷ്, തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ജീത്തു ജോസഫും ശാന്തി മായാദേവിയും ചേർന്നാണ് രചന നിർവഹിച്ചത്. ശാന്തി സ്വതന്ത്ര രചന നിർവഹിക്കുന്ന ആദ്യ ചിത്രമാണ് ഫഹദ് പ്രോജക്ട്.