കൊച്ചി: രണ്ട് നിക്ഷേപത്തട്ടിപ്പു കേസുകളിലായി മൂന്നു പ്രതികളെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അറസ്റ്റു ചെയ്തു.

പത്തനംതിട്ട ചെങ്ങന്നൂരിലെ പി.ആർ.ഡി മിനി നിധി കമ്പനിയുടമ ഡി. അനിൽകുമാർ, ജനറൽ മാനേജർ എബ്രഹാം ജോർജ്, കാക്കനാട്ടെ മാസ്റ്റേഴ്‌സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എബിൻ വർഗീസ് എന്നിവരാണ് അറസ്റ്റിലായത്.

നിധി കമ്പനിയിൽ കുറി ചേർത്ത് കോടികൾ തട്ടിയെടുത്ത കേസിലാണ് പി.ആർ.ഡി ഉടമയും ജനറൽ മാനേജരും അറസ്റ്റിലായത്. സിനിമാ താരങ്ങളിൽ നിന്നുൾപ്പെടെ വൻതുക മാസ്റ്റേഴ്സ് ഗ്രൂപ്പ് നിക്ഷേപമായി വാങ്ങിയിരുന്നു. ഓഹരി വിപണിയിൽ നിക്ഷേപിച്ച് വൻ ലാഭം വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. തട്ടിയെടുത്ത തുക ച ഹവാല ഇടപാടുകൾക്കും മറ്റു നിക്ഷേപങ്ങൾക്കും ഉപയോഗിച്ച കേസിലാണ് ഇ.ഡിയുടെ നടപടി.