കൊച്ചി: ആവേശകരമായ ഇവന്റുകളുമായി കാർട്ടൂൺ നെറ്റ്‌വർക്ക് സമ്മർ ക്യാമ്പയിൻ കൊച്ചി ലുലു മാളിൽ ആരംഭിച്ചു.
കുട്ടികളെ വിസ്മയിപ്പിച്ച ബെൻ 10, ടോം ആന്റ് ജെറി, ടീൻ ടൈറ്റൻസ്, എന്നീ കാർട്ടൂൺ നെറ്റ്‌വർക്ക് കഥാപാത്രങ്ങളുമായുള്ള ലൈവ് ഇന്ററാക്ഷനുകൾ 17, 18, 19, തീയതികളിൽ മാളിൽ നടക്കും. വർക്ഷോപ്പുകൾ, രസകരമായ ഗെയിംസ്, ടാറ്റൂകൾ, ചിത്രരചന ക്ലാസുകൾ തുടങ്ങിയവ നടക്കും.
ഫോട്ടോ ബൂത്തുകളും കുട്ടികൾക്കായി ട്രിവിയ, ട്രഷർ ഹണ്ട് പോലുള്ള വിനോദങ്ങളും മാളിൽ ഒരുക്കുന്നുണ്ട്. വേനലവധിക്കാലത്ത് കുട്ടികൾക്ക് ഇടപഴകാനും ഒരു പുത്തൻ അനുഭവം സമ്മാനിക്കാനുമുള്ള അവസരമാണിത്.
14ന് ആരംഭിച്ച കാർട്ടൂൺ നെറ്റ്‌വർക്ക് സമ്മർ ക്യാമ്പെയ്ൻ 20ന് സമാപിക്കും.