manipur

കൊൽക്കത്ത: സീനിയർ വനിതാ ദേശീയ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ മണിപ്പൂർ ചാമ്പ്യന്മാരായി. കൊൽക്കത്തയിലെ കിഷോർ ഭാരതി ക്രിരംഗൺ വേദിയായ പോരാട്ടത്തിൽ ഹരിയാനയെ മറുപടിയില്ലാത്ത 2 ഗോളുകൾക്ക് കീഴടക്കിയാണ് മണിപ്പൂർ രാജ്‌മാതാ ജിജാബായി ട്രോഫി നേടിയത്.ഇത് 22-ാം തവണയാണ് മണിപ്പൂർ സീനിയർ വനിതാ ഫുട്ബാൾ കിരീടം സ്വന്തമാക്കുന്നത്. ഹരിയാന താരം സമീക്ഷ ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനാൽ പത്ത് പേരുമായി കളിക്കേണ്ടി വന്നത് അവർക്ക് തിരിച്ചടിയായി.