ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരങ്ങളിൽ ചെൽസിയ്ക്കും മാഞ്ചസ്റ്റർ സിറ്റിയ്ക്കും ജയം. ചെൽസി ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബ്രൈറ്റൺ ഹോവ് ആൽബിയോണെയാണ് കീഴടക്കിയത്. കോൾ പാൽമറും എൻകുൻകുവുമാണ് ചെൽസിക്കായി ലക്ഷ്യം കണ്ടത്. ഡാനി വെൽബാക്ക് രണ്ടാം പകുതിയുടെ അധിക സമയത്ത് ഒരുഗോൾ മടക്കി. റീസ് ജയിംസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനാൽ പത്തുപേരുമായാണ് ചെൽസി മത്സരം പൂർത്തിയാക്കിയത്. ജയത്തോടെ ചെൽസി യൂറോപ്പ പ്രതീക്ഷകൾ നിലനിറുത്തി.
മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് 3-2ന് ന്യൂകാസിലിനെ കീഴടക്കി. കൊബ്ബി മയിനൊ, ഡിയാല്ലൊ,ഹോജ്‌ലുണ്ട് എന്നിവരാണ് യുണൈറ്റഡിന്റെ സ്കോറർമാർ. ഹോർഡോണും ഹാളും ന്യൂകാസിലിനായി യുണൈറ്റഡിന്റ വലകുലക്കി.