beef

ബീഫ്, മട്ടന്‍ തുടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ വളരെ സ്വാദോട് കൂടി ലഭിച്ചാല്‍ കഴിക്കാത്തവരുടെ എണ്ണം വിരളമാണ്. എന്നാല്‍ ഇത് ഒരു പതിവാക്കിയാല്‍ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ് ഒഴിവാക്കാന്‍ പാടില്ലാത്തതാണ്. ബീഫും മട്ടനും പതിവായി കഴിക്കുന്ന സ്ത്രീകള്‍ വളരെയധികം ശ്രദ്ധിക്കണമെന്നും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഈ ഭക്ഷണരീതി പതിവാക്കിയാല്‍ ഉണ്ടാകുമെന്നുമാണ് മുന്നറിയിപ്പ്.

സ്ത്രീ ശരീരത്തിലെ ഹോര്‍മോണുകളെ പ്രതികൂലമായി ബാധിക്കാന്‍ സാദ്ധ്യത കൂടുതലാണ് അമിതമായി ബീഫ്, മട്ടന്‍ പോലുള്ള ഭക്ഷണം കഴിക്കുന്നത്. സ്ത്രീ ശരീരത്തിലെ വളരെ പ്രധാനപ്പെട്ട ഹോര്‍മോണുകളില്‍ ഒന്നാണ് ഈസ്ട്രജന്‍. പ്രത്യുതപാദന ആരോഗ്യം സംരക്ഷിക്കുന്നതിനും നിലനിര്‍ത്തുന്നതിലും വലിയ പങ്കാണ് ഈസ്ട്രജന്‍ വഹിക്കുന്നത്. എന്നാല്‍ ഇതിന്റെ അമിതമായ അളവ് ആര്‍ത്തവം ക്രമരഹിതമാകുന്നതിനും ഒപ്പം ലൈംഗികത കുറയുന്നതിനും കാരണമാകുകയും ചെയ്യും.

മൈഗ്രേന്‍, മുടികൊഴിച്ചില്‍ പോലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്കും ഇത് നിങ്ങളെ കൊണ്ടെത്തിക്കും. ബീഫ്, മട്ടന്‍ എന്നിവ അമിതമായി കഴിക്കുന്നത് പുരുഷന്‍മാരില്‍ വന്ധ്യതയ്ക്ക് വരെ കാരണമാകും. ഉയര്‍ന്ന അളവില്‍ ഈസ്ട്രജന്‍ സാന്നിദ്ധ്യമുണ്ടെങ്കില്‍ തീര്‍ച്ചയായും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുമുണ്ട്. റെഡ് മീറ്റ് അമിതമായി കഴിക്കുന്നത് ഈസ്ട്രജന്‍ വര്‍ദ്ധിപ്പിക്കുകയും ഇത് സ്തനാര്‍ബുദം പോലുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. ഫൈറ്റോ ഈസ്ട്രജന്‍ ധാരാളമായി അടങ്ങിയിട്ടുള്ള സോയ, പഴവര്‍ഗങ്ങള്‍ എന്നിവയും ഒഴിവാക്കണം.

അതൊടൊപ്പം തന്നെ ഭക്ഷണത്തിലെ പഞ്ചസാര, കാര്‍ബോഹൈഡ്രേറ്റ് എന്നിവയുടെ അളവും ഒഴിവാക്കുകയോ കുറയ്ക്കുകയോ വേണം. ഹോര്‍മോണുകളുടെ അളവ് നിയന്ത്രിക്കുന്നതിന് പാല്‍, പാല്‍ ഉത്പന്നങ്ങള്‍ എന്നിവ പരിമിതപ്പെടുത്തുന്നത് വളരെ ഉപയോഗപ്രദമാണ്. അമിതമായ കഫീന്‍ ഉപയോഗം ഹോര്‍മോണ്‍ അസന്തുലിതയ്ക്ക് കാരണമാകുമെന്നതിനാല്‍ കഫീന്‍ ധാരാളം അടങ്ങിയിട്ടുള്ള കാപ്പി പോലുള്ള പാനീയങ്ങള്‍ ഒഴിവാക്കുന്നതും ഗുണകരമായിരിക്കും.