ipl

ഹൈ​ദ​രാ​ബാ​ദ്:​ ​ഐ.​പി.​എ​ല്ലി​ൽ​ ​ഇ​ന്ന​ലെ​ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ സൺറൈസേഴ്സ് ഹൈദരാബാദ് പ്ലേ ഓഫ് ഉറപ്പിച്ചു. സൺസറൈസേഴ്സിന്റെ തട്ടകമായ ഹൈദരാബാദിലെ ഉപ്പൽ സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന മത്സരം കനത്ത മഴമൂലം ടോസ് പോലും ഇടാനാകാതെ ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ ഹൈദരാബാദും ഗുജറാത്തും ഓരോ പോയിന്റ് വീതം വീതിച്ചെടുക്കുകയായിരുന്നു. ഹൈദരാബാദിനിപ്പോൾ 13 മത്സരങ്ങളിൽ നിന്ന് 15 പോയിന്റായി. ഇതോടെ ഇത്തവണ പ്ലേ ഓഫ് ഉറപ്പിക്കുന്ന മൂന്നാമത്തെ ടീമായി ഹൈദരാബാദ്. കൊൽക്കത്തയും രാജസ്ഥാനും നേരത്തേ തന്നെ പ്ലേ ഓഫ് ഉറപ്പിച്ചിരുന്നു. ഗുജറാത്ത് നേരത്തെ തന്നെ പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു.

ഗുജറാത്തിന്റെ സീസണിലെ അവസാന രണ്ട് മത്സരങ്ങളും മഴമൂലം ഉപേക്ഷിക്കേണ്ടിവന്നു. കൊ​ൽ​ക്ക​ത്ത​ ​നൈ​റ്റ് ​റൈ​ഡേ​ഴ്സു​മാ​യി​ ​ന​ട​ക്കേ​ണ്ടി​യി​രു​ന്ന ഗുജറാത്തിന്റെ ​മ​ത്സ​ര​വും​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​അ​ഹ​മ്മ​ദാ​ബാ​ദി​ൽ​ ​ക​ന​ത്ത​ ​മ​ഴ​കാ​ര​ണം​ ​ഉ​പേ​ക്ഷി​ച്ചി​രു​ന്നു.​ ​ഇതോടെയാണ് കൊൽക്കത്ത പ്ലേഓഫ് ഉറപ്പിച്ചത്. ഗുജറാത്തിന് 14 മത്സരങ്ങളിൽ നിന്ന് 16 പോയിന്റാണുള്ളത്.