വേണ്ട മുന്നൊരുക്കങ്ങൾ ഇല്ലാതെ മന്ത്രി തിടുക്കപ്പെട്ട് നടപ്പാക്കിയ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരത്തിന്റെ പേരിൽ പതിനായിരക്കണക്കിന് ജനങ്ങളാണ് സംസ്ഥാനമെമ്പാടും വലഞ്ഞത്. പ്രശ്നം പരിഹരിക്കാൻ ചർച്ച വിളിക്കാൻ തന്നെ രണ്ടാഴ്ച എടുത്തു. ബുധനാഴ്ചത്തെ ഒത്തുതീർപ്പു ചർച്ചയിൽ ഡ്രൈവിംഗ് സ്‌കൂളുകാരുടെ സമരം തീർന്നു.