സ്ഥിരമായി ലിപ്‌സ്റ്റിക് ഉപയോഗിക്കുന്നവരാണ് ഇപ്പോൾ ഭൂരിഭാഗവും. സ്ത്രീകൾ മാത്രമല്ല, പുരുഷന്മാരും ഇപ്പോൾ ലിപ്‌സ്റ്റിക്കുകൾ ഉപയോഗിക്കാറുണ്ട്. ഇങ്ങനെ സ്ഥിരമായി ലിപ്‌സ്റ്റിക് പുരട്ടുന്നതിലൂടെ ചുണ്ടിന് വരൾച്ച ഉണ്ടാകാനും സ്വാഭാവിക നിറം നഷ്ടപ്പെടാനും സാദ്ധ്യതയുണ്ട്. അതിനാൽ, നല്ല ക്വാളിറ്റിയുള്ള ഒരു ബ്രാൻഡിന്റെ ലിപ്‌സ്റ്റിക് ഉപയോഗിക്കേണ്ടത് അനിവാര്യമാണ്.
ചുണ്ടിലുണ്ടായ കറുപ്പ് മാറ്റിയെടുക്കാൻ വിപണിയിൽ കിട്ടുന്ന ലിപ് ബാമുകൾ ഉപയോഗിക്കുന്നതിനേക്കാൾ നല്ലത് വീട്ടിൽതന്നെ തയ്യാറാക്കുന്നതാണ്. വളരെ വേഗം ചുണ്ടിലെ കറുപ്പ് മാറ്റാൻ ഇത് നിങ്ങളെ സഹായിക്കും. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഈ ലിപ്‌ബാമിന് എന്തൊക്കെ സാധനങ്ങളാണ് ആവശ്യമായിട്ടുള്ളതെന്ന് നോക്കാം. ചുണ്ടിന് നിറം നൽകുന്നതിനാൽ, ഇത് നിങ്ങൾക്ക് ലിപ്‌സ്റ്റിക്കിന് പകരമായും ഉപയോഗിക്കാവുന്നതാണ്.
ആവശ്യമായ സാധനങ്ങൾ
വാസ്‌ലിൻ - 2 സ്‌പൂൺ
വെളിച്ചെണ്ണ - 2 സ്‌പൂൺ
വൈറ്റമിൻ ഇ ഓയിൽ - അര സ്‌പൂൺ
ബീറ്റ്‌റൂട്ട് ജ്യൂസ് - 1 സ്‌പൂൺ
കറ്റാർവാഴ ജെൽ - 1 സ്‌പൂൺ
തയ്യാറാക്കുന്ന വിധം
വാസ്‌ലിൻ, വെളിച്ചെണ്ണ, കറ്റാർവാഴ ജെൽ, വൈറ്റമിൻ ഇ ഓയിൽ, ബിറ്റ്‌റൂട്ട് ജ്യൂസ് എന്നിവ നന്നായി യോജിപ്പിച്ച് ക്രീം പരുവത്തിലാക്കി എടുക്കുക. ശേഷം ഒരു ചെറിയ ബോട്ടിലിൽ അടച്ച് സൂക്ഷിക്കാവുന്നതാണ്. ഇത് ഫ്രിഡ്‌ജിൽ വേണം വയ്‌ക്കാൻ.
ഉപയോഗിക്കേണ്ട വിധം
ഇടയ്‌ക്കിടെ ഈ ലിപ് ബാം ചുണ്ടിൽ പുരട്ടുന്നത് വളരെ നല്ലതാണ്. ലിപ്‌സ്റ്റിക് സ്ഥിരമായി ഉപയോഗിക്കുന്നവരാണെങ്കൽ ആദ്യം ഈ ലിപ് ബാം ഉപയോഗിച്ച ശേഷം അതിന് മുകളിൽ ലിപ്‌സ്റ്റിക് ഇടാവുന്നതാണ്. കൂടാതെ ഇളം പിങ്ക് നിറമുള്ളതിനാൽ ലിപ്സ്റ്റിക്കിന് പകരവും ഇത് ഉപയോഗിക്കാം.