ചെന്നൈയിൽ വേട്ടയനിൽ അഭിനയിക്കുകയാണ് മഞ്ജു

ass

എമ്പുരാനിൽ അഭിനയിക്കാൻ മഞ്ജു വാര്യർ അടുത്ത ദിവസം തിരുവനന്തപുരത്ത് എത്തുന്നു. ലൂസിഫറിന്രെ തുടർച്ചയെന്നോണം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം എമ്പുരാന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ആരംഭിച്ചു. പ്രിയദർശിനി രാംദാസാകാൻ മഞ്ജുവാര്യർ വീണ്ടും തിരുവനന്തപുരത്ത് എത്തുകയാണ്.

എമ്പുരാന്റെ ചെന്നൈ ഷെഡ്യൂളിൽപ്രിയദർശിനി രാംദാസായി മഞ്ജു വാര്യർ എത്തിയിരുന്നു. എന്നാൽ ഏറെ നിർണായകമായ രംഗങ്ങൾ തലസ്ഥാനത്ത് ചിത്രീകരിക്കുന്നുണ്ട്. പ്രിയദർശിനി രാംദാസ് മുൻപത്തേക്കാൾ ശക്തയായാണ് എമ്പുരാൻ എത്തുക.അതേസമയം ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന വേട്ടയനിൽ അഭിനയിക്കുകയാണ് മഞ്ജുവാര്യർ. രജനികാന്തിന്റെ 171-ാമത് ചിത്രമാണ് വേട്ടയാൻ. രജനികാന്തും മഞ്ജുവാര്യരും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണ്. തിരുവനന്തപുരത്തും വേട്ടയാന്റെ ചിത്രീകരണം ഉണ്ടായിരുന്നു. തിരുവനന്തപുരത്തെ ഷെഡ്യൂളിൽ മഞ്ജു വാര്യർ പങ്കെടുത്തിരുന്നു.മിസ്റ്റർ എക്സ് ആണ് തമിഴിൽ മഞ്ജുവിന്റെ മറ്രൊരു ചിത്രം. മലയാളിയായ മനു ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആര്യയും ഗൗതം കാർത്തികുമാണ് നായകൻമാർ. ആക്ഷൻ എന്റർടെയ്നറായാണ് മിസ്റ്റർ എക്സ് ഒരുങ്ങുന്നത്.

ചിത്രസംയയോജകൻ സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ഫൂട്ടേജ് ആണ് മലയാളത്തിൽ റിലീസിന് ഒരുങ്ങുന്ന മഞ്ജു വാര്യർ ചിത്രം. വിശാഖ് നായർ, ഗായത്രി അശോക് തുടങ്ങിയവരും പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു. മൂവി ബക്കറ്റ്, കാസ്റ്റ് ആൻഡ് കോ, പെയിൽ ബ്ളൂ ഡോട്ട് പിക്‌ചേഴ്സ് എന്നീ ബാനറിൽ ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേർന്നാണ് നിർമ്മാണം.