കൊച്ചി: ചരിത്രത്തിലാദ്യമായി അമേരിക്കയിലെ പ്രമുഖ ഓഹരി സൂചികയായ ഡൗ ജോൺസ് 40,000 പോയിന്റിന് മുകളിലെത്തി. മൂന്നര വർഷത്തിനിടെയാണ് ഡൗ 10,000 പോയിന്റ് നേട്ടമുണ്ടാക്കിയത്. കൊവിഡ് ആശങ്കകൾ അകന്നതും കോർപ്പറേറ്റുകളുടെ ലാഭക്ഷമത കൂടിയതും നാണയപ്പെരുപ്പം നിയന്ത്രണവിധേയമാകുന്നതും നിക്ഷേപകർക്ക് ആവേശം വർദ്ധിപ്പിച്ചു. ലോകമെമ്പാടുമുള്ള വിപണികൾക്ക് ഡൗ ജോൺസിലെ മുന്നേറ്റം ഏറെ പ്രതീക്ഷ സൃഷ്ടിക്കുന്നു.