ബാങ്കോക്ക്: 2027ലെ ഫിഫ വനിതാ ലോകകപ്പിന് ബ്രസീൽ ആതിഥേയത്വം വഹിക്കും. ബാങ്കോക്കിൽ നടന്ന ഫിഫ കോൺഗ്രസിലാണ് ബ്രസീലിനെ വനിതാ ലോകകപ്പ് വേദിയായി തിരഞ്ഞെടുത്തത്. വോട്ടെടുപ്പിൽ 78 രാജ്യങ്ങളുടെ പിന്തുണ ബ്രസീലിന് ലഭിച്ചു. ബൽജയം, നെതർലൻഡ്സ്, ജർമ്മനി എന്നീ രാജ്യങ്ങളും വനിതാ ലോകകപ്പ് വേദിക്കായി രംഗത്തുണ്ടായിരുന്നു, ആദ്യമായാണ് ഫിഫ വനിതാലോകകപ്പിന് ബ്രസീൽ വേദിയാകുന്നത്. റിയോഡി ജനീറോയിലെ മാറക്കാന ഉൾപ്പെടെ 10 സ്റ്റേഡിയങ്ങളിലായാണ് ലോകകപ്പ് നടക്കുന്നത്. മാറക്കാനയാണ് ഫൈനൽ വേദി. ബ്രസീലിന് ഇതുവരെ ഫിഫ വനിതാ ലോകകപ്പ് കിരീടം നേടാനായിട്ടില്ല.